ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ്19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാന്‍ ഇക്കാര്യം അറിയിച്ചു. ഇതോടെ, മുഖ്യമന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തമിഴ്‌നാട്ടില്‍ എം എല്‍ എ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മധ്യപ്രദേശില്‍ മന്ത്രിമാര്‍ക്ക് കോവിഡ് രോഗ ബാധയുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് ഇതാദ്യം.
ചൗഹാന്റെ അഭാവത്തില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടക്കും.