HealthKERALAtop news

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (kasp) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി നിര്‍ദേശിക്കുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കോവിഡ് രോഗിയുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സാ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് കേരള സര്‍ക്കാരും വഹിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

താഴെ പറയുന്ന സര്‍ക്കാര്‍ നിരക്കില്‍ വിവിധ കോവിഡ് പരിശോധനകള്‍ തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/സ്വകാര്യ ലാബുകളില്‍ ചെയ്യാവുന്നതാണ്.

ജനറല്‍ വാര്‍ഡ് – 2300 രൂപ
എച്ച് ഡി യു – 3300 രൂപ
ഐ സി യു – 6500 രൂപ
ഐ സി യു, വെന്റിലേറ്റര്‍ – 11500 എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍.
ഇതിന് പുറമെ പി പി ഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.

ആര്‍ ടി പി സി ആര്‍ ഓപണ്‍ 2750 രൂപ
ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സപോര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് – 1500 രൂപ, ട്രൂ നാറ്റ് – 1500 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close