കോഴിക്കോട് : കര്‍ഷകനെതിരെ കള്ളക്കേസ് എടുത്ത വനം, പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരി റേഞ്ച് ഓഫീസിന് മുമ്പില്‍ അഭിവാദ്യ പ്രസംഗം നടത്തിയ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനി പിതാവിനെതിരെ കള്ളക്കേസ് എടുത്ത വനം, പൊലീസ് ഉദ്ദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് കേസ് പിന്‍വലിക്കണമെ ന്ന് കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ വീഡിയോ കോണ്‍ ഫ്രന്‍സ് യോഗം ആവശ്യപ്പെട്ടു.
കേരള സര്‍ക്കാരും വനം വകുപ്പും നല്കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെ കര്ഷകന് വെടിവെച്ചു കൊന്നത്. ഇത് മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന പേരില്‍ ള്ളക്കേസെടുക്കുകയായിരുന്നുവെന്നും ഭാരവാഹി യോഗം വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോണ്‍. പൂതക്കുഴി, ബേബി കാപ്പു കാട്ടില്‍, കെ. കെ.നാരായണന്, റോയി മുരിക്കോലില്‍, എന്‍.വി ബാബുരാജ്, വയലാങ്കര മുഹമ്മദ് ഹാജി, സുരേന്ദ്രന് പാലേരി, ആന്റണി ഈരൂരി, മത്തായി പൂതക്കുഴി, എം.കെ. ഏലീയാസ്, ബോബി മൂക്കന്‍തോട്ടം, അരുണ്‍ ജോസ്, നിഷാന്ത് ജോസ്, വിനോദ് കിഴക്കയില്‍, ജോയി മ്ളാക്കുഴി, മാത്യു ചെമ്പോട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.