INDIAOthersTechnologytop news
കേന്ദ്രസര്‍ക്കാര്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു, 275 ആപ്പുകള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ടിക് ടോക് ഉള്‍പ്പടെ 59 ആപ്പുകള്‍ കഴിഞ്ഞ മാസം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. നേരത്തെ നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
ലോകത്ത് ഏറ്റവും പ്രചാരമുള്ള പബ്ജി ഗെയിം ആപ്ലിക്കേഷന്‍ ഉള്‍പ്പടെ 275 ആപ്പുകളാണ് കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷണ പട്ടികയിലുള്ളത്.
സിലി, യു ലൈക് എന്നീ ആപ്പുകളും ഇതില്‍പ്പെടും. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളേയും നിരീക്ഷിക്കുന്നുണ്ട്. രാജ്യ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും ആപ്പുകള്‍ അപകടാവസ്ഥയിലാക്കുന്നു എന്ന നിഗമനത്തിലാണ് കര്‍ശന പരിശോധന.
ഇന്ത്യയെ ചൈന ആക്രമിച്ചതിന് പിന്നാലെയാണ് ചൈനീസ് ബന്ധമുള്ള 59 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.