local

മുക്കത്ത് കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

കോഴിക്കോട്: മുക്കത്ത് വന്‍ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി സഹോദരനും സഹോദരിയും മുക്കം പോലീസിന്റെ കസ്റ്റഡിയില്‍. ഇവര്‍ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികള്‍ ആണെന്ന് സംശയം.

ഞായര്‍ രാത്രി 11 മണിയോടെ കഞ്ചാവുമായി ബൈക്കില്‍ രണ്ടു പേര് പോകുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ പിന്തുടര്‍ന്നു പിടിക്കുകയായിയിരുന്നു. 10 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടി.

ചന്ദ്രശേകാരന്‍ (31) സൂര്യ പ്രഭ (28) എന്നിവര്‍ പോലീസ് കസ്റ്റഡയില്‍. മുക്കം നീലീശ്വരം പൂളപ്പൊയില്‍ തെച്ചിയാട് വഴിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികള്‍ ആയ ഇവര്‍ മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ബിസിനസ് നടത്തുന്നത്. ഇവരുടെ പുറകില്‍ വന്‍ മാഫിയ സംഘം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close