KERALAlocaltop news

പെറ്റമ്മ മരിച്ചതറിഞ്ഞിട്ടും മേലുദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ല; ഇടനെഞ്ച് തകർന്ന് ഡിവൈഎസ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഡിവൈഎസ്പി പ്രിൻസ് എബ്രഹാമാണ് നെഞ്ചിലെ നീറ്റൽ സ്വന്തം ഫേസ് ബുക്ക് വാളിൽ കോറിയിട്ടത്

ബാബു ചെറിയാന്‍

കോഴിക്കോട്: പെറ്റമ്മയുടെ മരണവിവരം അറിഞ്ഞിട്ടും ഒന്നാശ്വസിപ്പിക്കാനോ ,തിരിഞ്ഞുനോക്കാനോ മുതിരാതിരുന്ന ഐപിഎസുകാരായ മേലുദ്യോഗസ്ഥരുടെ നിലപാടിൽ മനംനൊന്ത് നീറുന്ന വാക്കുകളുമായി കേരള പോലീസിലെ സീനിയർ ഓഫീസറുടെ ഫേസ് ബുക്ക് പോസ്റ്റ്. കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമാണ് നെഞ്ചിലെ നീറ്റൽ സ്വന്തം ഫേസ് ബുക്ക് വാളിൽ കോറിയിട്ടത്.

” ഞാൻ കേരള പോലീസിലെ ഒരു സീനിയർ ഓഫീസറാണ്. എൻ്റെ എല്ലാമായിരുന്ന അമ്മ കഴിഞ്ഞദിവസം ഇഹലോകവാസം വെടിഞ്ഞു.പക്ഷെ, എൻ്റെ മേലുദ്യോഗസ്ഥരിൽ ഒരാൾപോലും ഈ നിമിഷംവരെ എന്നെ ഒന്നു വിളിക്കുകയോ, ആശ്വസിപ്പിക്കുകയോ ചെയ്തില്ല. പിന്നെയെന്ത് ജനമൈത്രി പോലീസ്.പൊതുജനങ്ങളോട് ബഹുമാനത്തോടെയും, സ്നേഹത്തോടെയും ഇടപെടണമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഞാനടക്കമുള്ള കീഴുദ്യോഗസ്ഥരെ ബോധവത്ക്കരിക്കുന്നവരാണ് ഐപിഎസുകാരായ ഈ മേലുദ്യോഗസ്ഥമാർ.കീഴുദ്യോഗസ്ഥരോട് യാതൊരു സ്നേഹമോ, പ്രതിബദ്ധത തയോ ഇല്ലാത്ത മേലാളന്മാരെ, നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു . ഞാനൊരു അധ്യാപകനോ, ഡോക്ടറോ, അതല്ല ഒരു ബാർബറോ ആയിരുന്നാൽ പോലും എനിക്ക് ഈ അവഗണന ഉണ്ടാകുമായിരുന്നില്ലല്ലോ. ഇതാണ് യാഥാർത്ഥ്യം. പക്ഷെ പാവങ്ങളായ നിരവധി പോലീസ് കോൺസ്റ്റബിൾമാർ എന്നെ വിളിച്ചു, ആശ്വസിപ്പിച്ചു.അവർ പിന്നെയും വിളിച്ചുകൊണ്ടിരിക്കുന്നു. ഇത്ര അവഗണിക്കപ്പെട്ടിട്ടും, പക്ഷെ, നിയമവാഴ്ച നടപ്പാക്കാനും കോവിഡ് ഡ്യൂട്ടി ചെയ്യാനുമെല്ലാം ഞാൻ പ്രതിജ്ഞാബന്ധനായിരിക്കും……..

വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എസ് ഐ മുതൽ ഡിവൈഎസ്പി വരെ റാങ്കുകളിൽ ജോലി ചെയ്ത കേരള പോലീസിലെ മിന്നും താരമാണ് വയനാട് സ്വദേശിയായ പ്രിൻസ് എബ്രഹാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close