localtop news

മതഭേദവുമില്ലാതെ ഭാരത പുത്രൻമാർക്ക് അങ്ങേയറ്റം സന്തോഷമുള്ള ദിനമാണിതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി

നമ്മുടെ എല്ലാവരുടേയും സങ്കൽപ്പങ്ങൾ ഒന്നുചേർത്ത് ഭവ്യമായി ഈ നിർമ്മാണം പൂർത്തിയാക്കാമെന്നും സ്വാമി ചിദാനന്ദപുരി

കോഴിക്കോട് : യാതൊരു മതഭേദവുമില്ലാതെ ഭാരത പുത്രൻമാർക്ക് അങ്ങേയറ്റം സന്തോഷമുള്ള ദിനമാണിതെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അയോദ്ധ്യയിൽ ഭവ്യമായ ശ്രീരാമ മന്ദിരത്തിന്റെ നിർമാണത്തിന് പ്രധാനമന്ത്രി ശിലാന്യാസം നടത്തിയത് കേവലം ഒരു ക്ഷേത്രത്തിന്റെ പുനർനിർമ്മാണമോ മതത്തിന്റെ ആരാധനയുമായ് ബന്ധപ്പെട്ടതോ അല്ല. അതു കൊണ്ട് തന്നെയാണ് സന്തോഷം എന്നു പറയുന്നതെന്നും സ്വാമി പറഞ്ഞു. കാരണം ലോകത്തിൽ ഏത് പ്രദേശത്തേക്കും സാമ്രാജ്യത്വ ശക്തികൾ അധിനിവേശം ചെയ്ത് അവരുടെ ഭരണം സ്ഥാപിക്കുമ്പോൾ ആദ്യം ചെയ്യുക ആ പ്രദേശത്തിന്റെ ദേശീയതയുടെ ബിംബങ്ങൾ തകർക്കുകയാണ്. അതിൽ ഏറ്റവും പ്രധാനമാണ് ആ ദേശീയതയുടെ ആ രാഷ്ടീയതയുടെ അടിസ്ഥാന കേന്ദ്രങ്ങളെ തകർക്കുക സ്ഥലനാമങ്ങളെ മാറ്റുക എന്നീ രണ്ട് നടപടികളും ലോകത്തുടനീളം കാണാം. ഇതു തന്നെയാണ് ബാബർ ചെയ്തത്.അല്ലാതെ ഇവിടെ ഒരു ആരാധനാ കേന്ദ്രം പണിയുക എന്നതാണ് ലക്ഷ്യമെങ്കിൽ അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം തകർത്ത് കൊണ്ട് വേണ്ടതില്ലായിരുന്നു.അതു കൊണ്ടാണ് പറയുന്നത് ഇത് മതവുമായി ബന്ധപ്പെട്ട വിഷയമല്ല. നമ്മുടെ രാഷ്ട്രത്തെ ആക്രമിച്ച് കീഴടക്കി അധിനിവേശം ചെയ്ത് സ്വന്തം ഭരണം ഊട്ടി ഉറപ്പിച്ച വൈദേശിക ശക്തികൾ നമ്മുടെ ദേശീയതയുടെ അസ്മിത ബോധത്തിന്റെ മാനബിന്ധുക്കളെ ഒന്നൊന്നായി തകർത്തു.അതിൽ സർവ്വ പ്രഥമമാണ് അയോദ്ധ്യ.

നമ്മുടെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ പോലും പ്രഥമമായി ആദരിക്കപ്പെട്ട ശ്രീരാമചന്ദ്രൻ ,നമ്മുടെ ഭാരതത്തിന്റെ ധർമ്മ സങ്കൽപ്പത്തിന്റെ മൂർത്തിയായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനം സപ്ത മോക്ഷ പരികളിൽ പ്രഥമമായി മാനിക്കപ്പെടുന്ന അയോദ്ധ്യയിയിലെ മന്ദിരം തകർക്കുന്നത് കേവലം ഒരു ക്ഷേത്ര ദ്വംസനമല്ല അതിൽ കവിഞ്ഞ് നമ്മുടെ ദേശീയതയുടെ അസ്മിത ബോധത്തിന് മുകളിലുള്ള കടന്നു കയറ്റമാണ്. വാസ്തവത്തിൽ രാഷ്ട്രം സ്വതന്ത്രമായാൽ ആദ്യം തന്നെ ഇത്തരം ക്ഷതങ്ങളെ തിരുത്തുകയാണ് വേണ്ടത്.അതുകൊണ്ടാണ് നമ്മുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന സർദാർ വല്ലഭായി പട്ടേൽ സോമനാഥ ക്ഷേത്രത്തിന് വലിയ പ്രാധാന്യം കൊടുത്തത്.ഇവിടെ വാസ്തവത്തിൽ ഈക്ഷതങ്ങളെ മാറ്റി സ്വത്വത്തെ വീണ്ടെടുക്കുന്ന ഒരു മഹാ ദൗത്യമാണ് സംഭവിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ദേശീയതയുടെ മഹായജ്ഞമാണ്. ആ യജ്ഞം നമ്മുടെ എല്ലാവരുടേയും സങ്കൽപ്പങ്ങൾ ഒന്നുചേർത്ത് ഭവ്യമായി ഈ നിർമ്മാണം പൂർത്തിയാക്കാമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close