തിരുവമ്പാടി: തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ ഓഗസ്റ്റ് 4,6 തിയ്യതികളില്‍ ഇടപാടു നടത്തിയ തൊണ്ടിമ്മല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അന്ന് ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരോടെല്ലാം ലീവെടുക്കാനും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശിച്ചതായി ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് അറിയിച്ചു. 4,6 തിയ്യതികളില്‍ മെയിന്‍ ബ്രാഞ്ചില്‍ വന്ന ഇടപാടുകാരെല്ലാം നല്ല ജാഗ്രത പുലര്‍ത്തേണ്ടതും സ്വയം ക്വാറണ്ടൈനില് കഴിയേണ്ടതുമാണ്.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പും പോലീസും പറയുന്ന കാര്യങ്ങള്‍ അനുസരിക്കണം.
ഓഗസ്റ്റ് 8 ന് മെയിന്‍ ബ്രാഞ്ച് പൂര്‍ണ്ണമായി, അണുവിമുക്തമാക്കിയിട്ടുണ്ട്.
മെയിന്‍ ബ്രാഞ്ചില്‍ വരാന്‍ കഴിയാത്തവര്‍ക്ക്, ഓണ്‍ലൈനായോ,
ബാങ്കിന്റെ മറ്റു ശാഖകളില്‍ ചെന്നോ
സാമ്പത്തിക ഇടപാടുകള്‍ നടത്താവുന്നതാണ്.
മെയിന്‍ ബ്രാഞ്ച് ഓഗസ്റ്റ് 10, 11, 12തിയ്യതികളില്‍ പ്രവര്‍ത്തിക്കുന്നതല്ല.
ബാങ്കിലെ ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായോ മറ്റു ശാഖകളില്‍ നിന്നോ സാമ്പത്തിക ഇടപാടുകള്‍ നടത്താവുന്നതാണ്.
ഈവനിംഗ് ബ്രാഞ്ചിന്റെ സമയം 3 ദിവസവും രാവിലെ 10 മുതല്‍ 5 വരെയാക്കിയിരിക്കുമെന്നും ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.