KERALAlocaltop news

കൊല്ലാം, പക്ഷേ ആശയങ്ങളെ കബറടക്കാനാവില്ല : ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം : :

*കുരിശിലേറ്റപ്പെടുന്ന നിലപാടുകൾ*

ജീവിതത്തിൽ വ്യക്തമായ നിലപാടുള്ളവർക്കും അതിൽ ഉറച്ചുനില്ക്കുന്നവർക്കും മാത്രം ലഭിക്കുന്ന ഉപഹാരമാണ് കുരിശ്. കനൽ വഴികളിലൂടെ നടന്നാൽ മാത്രമേ ഒരാൾക്ക് അവിടെയെത്താനാകൂ. ദുർഘടമായ ആ വീഥിയിലൂടെ സഞ്ചരിച്ചതിനാലാണ് യേശുവിന് കുരിശിൽ കയറേണ്ടി വന്നത്

യേശുവിൻ്റെ നിലപാടുകൾ ഏറെക്കുറെ പൂർണ്ണമായും അന്നത്തെ മത-സാമൂഹ്യ വ്യവസ്ഥിതികൾക്കെതിരായിരുന്നു.

അവിടുന്ന് അവരുടെ ദൈവസങ്കല്പത്തെ പൊളിച്ചെഴുതി. ദൈവത്തെ പിതാവെന്ന് വിളിക്കുകയും വിളിക്കാൻ മറ്റുള്ളവരെ പേരിപ്പിക്കുകയും ദൈവത്തിൻ്റെ സ്വഭാവം *സ്നേഹമാണെന്ന്* പഠിപ്പിക്കുകയും ചെയ്തു.

അക്കാലത്തെഏറ്റവും വലിയ മതനിയമങ്ങളിലൊന്നായ സാബത്ത് ലംഘിക്കുകയും,
ഒപ്പമുള്ളവർ ലംഘിക്കുന്നതിനെ സാധൂകരികരിക്കയും ചെയ്തു.
സാബത്ത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യൻ സാബത്തിന് വേണ്ടിയല്ലെന്ന് പ്രസംഗിക്കുകയും ചെയ്തതിലൂടെ, എല്ലാ നിയമങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാവണം എന്ന്
അടിവരയിട്ട് പറയുകയായിരുന്നു.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന മതനിയമങ്ങളെയും സ്ത്രീകളെ സംബന്ധിക്കുന്ന അശുദ്ധിയുടെ നിയമങ്ങളെയും യേശു കാറ്റിൽ പറത്തി.

ബലിയേക്കാളും ആചാരങ്ങളേക്കാളും വലുതാണ് *കരുണ* യെന്ന്പഠിപ്പിച്ചു.

പാപികളോട് ചങ്ങാത്തം കൂടി. ചുങ്കക്കാരനെയും തൻ്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്തിയതിലൂടെ വരേണ്യവർഗത്തിൻ്റെ
അഹന്തക്ക് അറുതി വരുത്തി. വ്യഭിചാരിണിയോട് ക്ഷമിച്ചു. നീതിമാരെയല്ല, പാപികളെ കാത്തിരിക്കുന്ന ദൈവത്തെപ്പറ്റി പഠിപ്പിച്ചു.

മത-സാമുദായിക നേതാക്കളെ കപടനാട്യക്കാരെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും വിളിച്ചു. !!!

ഹേറോദേസ് രാജാവിനെ *കുറുക്കൻ* എന്ന് വിളിക്കാനും യേശു മടിച്ചില്ല.

ദരിദ്രരെ ഭാഗ്യവാൻമാർ എന്നു വിളിച്ചു .

ഇങ്ങനെ യേശു സ്വീകരിച്ച മുഴുവൻ നിലപാടുകളും അന്നത്തെ മത രാഷ്ട്രീയ നേതൃത്യങ്ങളെ അലോസരപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള മത സാമുദായിക.പാരമ്പര്യങ്ങൾക്കും നിയമങ്ങൾകും വിധേയപ്പെടാൻ ഭീഷണികളും സമ്മർദ്ദങ്ങളും ഉണ്ടായി. എന്നാൽ യേശു അതൊന്നും വകവെച്ചില്ല.

അന്നു മാത്രമല്ല ഇന്നും നിലപാടുകൾ കുരിശിലേറ്റപ്പെടുന്നുണ്ട്.

അവസരത്തിനൊത്ത് കളം മാറ്റി ചവിട്ടുന്നവർക്ക് പാരിതോഷികവും അതിന് തയ്യാറല്ലാത്തവർക്ക് ജയിലും ലഭിക്കുന്ന പുതിയ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയിലും *നിലപാടുകളാണ് പ്രശ്നം*

തൻ്റെ ബോധ്യങ്ങൾക്ക് വിരുദ്ധമായ വിദ്യാർഥി സംഘടനയിൽ ചേരാൻ കൂട്ടാക്കത്തതിന് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങി രക്തസാക്ഷിയായ സിദ്ധാർത്ഥൻ എന്ന ചെറുപ്പക്കാരനും , പുടിൻ്റെ ചെയ്തികളെ ചോദ്യം ചെയ്ത റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി
നാൽവനിക്കും, ആദിവാസികളുടെ മോചനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമിക്കും ജീവൻ നഷ്ടമാകാൻ കാരണം അവരുടെ നിലപാടുകൾ മാത്രമാണ് !!!

നിലപാടുകൾ ഉയർത്തുന്നവരെ കൊല്ലാൻ സാധിക്കും. എന്നാൽ അവർ ഉയർത്തിയ ആശയങ്ങളെ കബറടക്കാൻ ആർക്കും സാധിക്കില്ല. തീർച്ച!!!

യേശുവിനെ കുരിശിലേറ്റാനും കൊല്ലാനും മാത്രമേ അവർക്ക് സാധിച്ചുള്ളൂ. പൂർവ്വാധികം കരുത്തോടെ ആ നിലപാടുകൾ ഉയിർത്തെഴുനേറ്റു. തടയാൻ ഒരു ശക്തിക്കും സാധിച്ചില്ല. !!!

2024 ലെ
ഈ ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നതും
അത് തന്നെയാണ് .

എല്ലാവർക്കും ദു:ഖവെള്ളിയുടെ പ്രാർത്ഥനാശംസകൾ!!!!

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close