KERALAlocaltop news

ഹോം വോട്ടിങ് അവസരം ലഭിച്ചില്ല ; കിടപ്പിലുള്ള ഭിന്ന ശേഷിക്കാരൻ പരസഹായത്തോടെ വോട്ട് ചെയ്തു

* ജില്ല കലക്ടർക്ക് പരാതി നൽകി

നന്മണ്ട : ഹോം വോട്ടിന് അവസരം ലഭിക്കാത്ത ഭിന്നശേഷി കാരനായ ജിഷ്ണു പരസഹായത്തോടെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി . മാതാപിതാക്കളായ നന്മണ്ട എഴുകുളം തുരുത്തിക്കാട്ട് ലൈജുവും ജീജ ഭായിയും ഏറെ ശ്രമകരമായാണ് ബാലുശ്ശേരി മണ്ഡലത്തിലെ എഴുകുളം എ. യു.പി സ്കൂളിലെ 40ാം നമ്പർ ബൂത്തിൽ ജിഷ്ണുവിനെ രാവിലെ പത്തോടെ എത്തിച്ചത് . ഹോം വോട്ടിങ് ലിസ്റ്റിൽ ജിഷ്ണുവിൻ്റെ പേരില്ലെന്ന് രണ്ട് ദിവസം മുമ്പാണ് ബി.എൽ . ഒ അറിയിച്ചത് . ഇതേ തുടർന്ന് , ജില്ല കലക്ടർക്കും ഡപ്യൂട്ടി കലക്ടർക്കും (ആർ ആർ) ജിഷ്ണുവിൻ്റെ മാതാവ് ജീജ ഭായ് പരാതി നൽകിയിരുന്നെങ്കിലും ഹോം വോട്ടിന് അവസരം ലഭിച്ചില്ല . 90 ശതമാനം സെറിബ്രൽ പാൾസി , കാഴ്ചപരിമിതി അനുഭവിക്കുന്ന ജിഷ്ണു പൂർണമായി വീട്ടിൽ കിടപ്പിലാണ് . മകന് ലഭിക്കേണ്ട ഹോം വോട്ട് അവകാശം നഷ്ടമായതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് മാതാപിതാക്കൾ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close