KERALAlocal

കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

Car workshop caught fire at Vella, Kozhikode; A major accident was avoided

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി.പക്ഷേ സമീപത്തെ തെങ്ങുകളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.തുടര്‍ന്ന് തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത് അത് മറ്റൊരിടത്തായിരുന്നതുകൊണ്ട് ഫയര്‍ യൂണിറ്റ് എത്താന്‍ സമയം വൈകി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയത്. എന്നാല്‍ തീ പടരാന്‍ തുടങ്ങിയതോടെ കൂടുതല്‍ യൂണിറ്റുകളുടെ ആവശ്യമായി.വീടുകളും മറ്റും അധികമായുള്ള സ്ഥലമായതിനാല്‍ മൂന്ന് യൂണിറ്റുകള്‍ കൂടി എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
എന്നാല്‍ വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂറോളം വൈകിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.നാട്ടുകാര്‍ ബക്കറ്റില്‍ വെള്ളമെടുത്താണ് തീയണക്കാന്‍ ശ്രമിച്ചത്.അതേസമയം സംഭവസ്ഥലത്തേക്കെത്താനുള്ള സമയം മാത്രമാണെടുത്തത് എന്നാണ് സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍ പറഞ്ഞത്.ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ കുറവ് വേനല്‍ക്കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close