KERALAlocaltop news

പോലീസ് സ്റ്റേഷനിൽ പോലീസിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

* എത്തിയത് പെണ്ണുകാണൽ ചടങ്ങിന്

ബാലുശ്ശേരി :പോലീസ് സ്റ്റേഷനിൽ പോലീസിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ .  കൊല്ലം കടയ്ക്കല്‍ പുലിപ്പാറ സ്വദേശി അര്‍ജുനെ(23)യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി
റസ്റ്റ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് പോലീസുകാരെ ആക്രമിക്കുകയും സ്‌റ്റേഷനിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊല്ലത്തുനിന്ന് ചില ബന്ധുക്കള്‍ക്കൊപ്പം പെണ്ണ് കാണല്‍ ചടങ്ങിനായാണ് യുവാവ് ബാലുശ്ശേരിയിലെത്തിയത്. ഇവിടെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലായിരുന്നു താമസം. റസ്റ്റ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയിലാണ് യുവാവിനെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചത്.
എന്നാല്‍ സ്‌റ്റേഷനില്‍വെച്ച് പ്രതി പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സ്‌റ്റേഷനിലെ ജനല്‍ച്ചില്ലുകളും  അടിച്ചുതകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി  . ഇയാൾ പോലീസിനെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ കോടതിക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close