localtop news

നവീകരിച്ച ഗരുഡൻകുളം പാർക്ക് ഉദ്ഘാടനം ചെയ്തു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം

കോഴിക്കോട് ; കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഗരുഡന്‍കുളം പാര്‍ക്ക്  മേയര്‍ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി.ബാബുരാജിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി.അനില്‍കുമാര്‍, അസി. എഞ്ചിനീയര്‍ ജിത്തു എന്നിവർ സംസാാരിച്ചു.

50 ലക്ഷം രൂപ വകയിരുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി ഓപ്പണ്‍ സ്റ്റേജ്, ഗ്രീന്‍ റൂം, ടോയ് ലറ്റ് ബ്ലോക്ക് എന്നിവ നിർമ്മിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും ഉള്ള നടപ്പാത ഉയർത്തി ഇന്‍റര്‍ലോക്ക് ടൈലുകള്‍ പാകുകയും ഓപ്പണ്‍ സ്റ്റേജിന് മുന്‍വശം നാച്ചുറല്‍ സ്റ്റോണ്‍ പാകി മനോഹരമാക്കുകയും ചെയ്തു. അഡ്വഞ്ചര്‍ സ്പോര്‍ട്സിന്‍റെ ഭാഗമായി പവര്‍ ബോര്‍ഡ് ഗലേറിയ എന്ന സ്ഥാപനം അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സിപ്പ് ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനായി സീസോ, സ്ലൈഡ്, സ്വിംഗ്, റോപ്പ് ക്ലൈംബര്‍, വെബ് ക്ലൈംബർ, എന്നിവയും കൂടാതെ സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close