KERALA

കരിപ്പൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചു, ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

സ്പീക്കറും, ഡി.ജി.പിയും സ്വയം നിരീക്ഷണത്തിൽ

കോഴിക്കോട്: മലപ്പുറം ജില്ലാകലക്ടര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂരില്‍ വിമാനപകടം വിലയിരുത്താന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജന്‍ ഉള്‍പ്പടെ ആറ് മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കും. ജില്ലാകലക്ടറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നു കൊണ്ടാണിത്.
മന്ത്രിമാരായ കെകെ ശൈലജ, കെ ടി ജലീല്‍, എ സി മൊയ്തീൻ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരും സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കും. സ്പീക്കർ ശ്രീരാമകൃഷ്ണൻ ,ഡി.ജി.പി ലോക് നാഥ് ബെഹ്റ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.കരിപ്പൂര്‍ വിമാനദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തില്‍  തലസ്ഥാനത്ത്പതാക ഉയര്‍ത്തുക ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി സംബന്ധിച്ച യോഗത്തിൽ പങ്കെടുത്ത ജില്ലാ കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close