കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ 166 മത് ജയന്തിയെ വരവേറ്റു കൊണ്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 പതാക ദിനമായി ആചരിച്ചു. യൂണിയൻ ആസ്ഥാനമായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണഗുരു വരാശ്രമത്തിൽ
യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി പതാക ഉയർത്തി. യൂണിയൻ പ്രസിഡണ്ട് ഷനൂബ് താമരക്കുളം അധ്യക്ഷതവഹിച്ചു .
ശാഖാ കേന്ദ്രങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും ഭക്തജനങ്ങൾ പതാക ഉയർത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പതാക ദിനാചരണ ചടങ്ങുകളിൽ ശാഖാ ഭാരവാഹികൾ മാത്രമാണ് പങ്കെടുത്തത്. മാങ്കാവ് ശാഖയിൽ എം ടി മനോജ് കുമാർ, കോവൂരിൽ അരവിന്ദാക്ഷൻ.പി ഗോവിന്ദപുരം ശാഖയിൽ പ്രഭാകരൻ പൂവത്തിങ്കൽ ശ്രീകണ്ഠേശ്വരം ശാഖയിൽ എം മുരളീധരൻ കോട്ടൂളി എരഞ്ഞിപ്പാലം ശാഖയിൽ സി പി കുമാരൻ ചക്കോരത്തുകുളത്ത് വള്ളോളി സുരേന്ദ്രൻ വെസ്റ്റ് ഹിൽ ശാഖയിൽ ടി കെ വിനോദ്, കക്കുഴിപ്പാലത്ത് കെ. ബാലകൃഷ്ണൻ, പുതിയങ്ങാടി ശാഖയിൽ ഇ.സ ദാനന്ദൻ വെങ്ങാലിയിൽ തയ്യിൽ ജനാർദ്ദനൻ, എടക്കരയിൽ രവീന്ദ്രൻ കെ , കണ്ടോത്ത് പാറ ശാഖയിൽ ബിജു കെ കെ ,നരിക്കുനിയിൽ പി അപ്പു, ചെറുവറ്റയിൽ കെ കെ ദിനു, ചേളന്നൂർ ശാഖയിൽ എസ് ജി ഗിരീഷ് കുമാർ, കിഴക്കുമുറിയിൽ ശ്രീധരൻ കല്ലട, പുല്ലാളൂർ ശാഖയിൽ ഭരതൻ കെവി, തലക്കുളത്തൂർ പറമ്പത്ത് ശാഖയിൽ പി കെ ഭരതൻ മാസ്റ്റർ , ബിലാത്തികുളം ശാഖയിൽ ബിനുകുമാർ കെ ,അത്താണിക്കൽ ശാഖയിൽ ബാലൻ കെ, എരഞ്ഞിക്കൽ ശാഖയിൽ വാസുദേവൻ കെ.,എന്നിവർ പതാക ദിനത്തിൽ പതാക ഉയർത്തി.