KERALAlocaltop news

നഗരമധ്യത്തിൽ പട്ടാപ്പകൽ മോഷണം, പ്രതി അറസ്റ്റിൽ

കോഴിക്കോട്: കഴിഞ്ഞ ഒക്ടോബർ മാസം പുതിയ ബസ് സ്റ്റാൻഡ് ന് സമീപത്തുള്ള മെസ്സിൽ നടന്ന മോഷണക്കേസിൽ ഒരാൾ അറസ്റ്റിലായി. എലത്തൂർ കാട്ടിലപ്പീടിക സ്വദേശി അഭിനവ്@സച്ചു (18) ആണ് പോലീസിന്റെ പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കസബ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മയക്കുമരുന്ന് ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നിരവധി തവണ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നെങ്കിലും പിടിക്കപ്പെട്ടാൽ കേസില്ലാതെ ഒത്തുതീർപ്പാക്കാറാണ് പതിവ്. കൂട്ടുകാരോടൊപ്പം കടകളിൽ കയറി സാധനങ്ങൾക്ക് വില ചോദിച്ച് കടക്കാരൻ്റെ ശ്രദ്ധമാറ്റിയാണ് മോഷണം നടത്താറുള്ളത്. കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള മെസ്സിൽ നടന്ന പിടിച്ചുപറിയിലാണ് ഇപ്പോൾ അറസ്റ്റിലായത്. കോഴിക്കോട് ബീച്ചിൽ വെച്ച് കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് , കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close