EDUCATIONlocaltop news

കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് പതിനാലാം വര്‍ഷവും നൂറ് മേനി

കോഴിക്കോട്: 2020 മാര്‍ച്ചിലെ ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ കോഴിക്കോട് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ തുടര്‍ച്ചയായി പതിനാലാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ചു. 25 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
മാര്‍ച്ചില്‍ 110 കുട്ടികളാണ് ടി എച്ച് എസ് എല്‍ സി പരീക്ഷ എഴുതിയത്. പാഠ്യരംഗത്ത് മാത്രമല്ല ആര്‍ട്‌സ് സ്‌പോര്‍ട്‌സ് മേഖലകളിലും കോഴിക്കോട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മുന്‍പന്തിയിലാണ്.
ടി എച്ച് എസ് എല്‍സി കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പോളിടെക്‌നിക് ഡിപ്ലോമ പഠനത്തിന് പത്ത് ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ 39 ടെക്‌നിക്കള്‍ സ്‌കൂളുകളുണ്ട്. സ്‌കൂള്‍ പാഠ്യ പദ്ധതിയോടൊപ്പം തൊഴിലധിഷ്ഠിതമായ സാങ്കേതിക പഠനവും കൂടി ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നല്‍കുന്നു. പ്രവേശന പരീക്ഷ നടത്തി നൂറ് വിദ്യാര്‍ഥികള്‍ക്കാണ് എട്ടാം തരത്തിലേക്ക് പ്രവേശനം നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close