localtop news

എസ്എൻഡിപി കോഴിക്കോട് യൂണിയൻ യോഗ നാദം മെഗാ കാമ്പയിൻ ആരംഭിച്ചു.

കോഴിക്കോട് :എസ്എൻഡിപി യോഗത്തിൻ്റെ മുഖപത്രമായ യോഗനാദം കോഴിക്കോട് യൂണിയനിലെ മുഴുവൻ എസ് എൻ ഡി പി യോഗ അംഗങ്ങളുടെയും വീടുകളിൽ എത്തിക്കുമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം പറഞ്ഞു. യോഗത്തിൻ്റെ മുഖപത്രമായ യോഗനാദത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ യൂണിയൻ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് മാസം 15 മുതൽ 30 വരെയുള്ള രണ്ടാഴ്ചക്കാലം യോഗനാദം പ്രചരണ പാക്ഷികമായി ആചരിക്കുതിൻ്റെ ഭാഗമായി
മുഴുവൻ ശാഖകളിലും യോഗനാദത്തിൻ്റെ വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

യോഗനാദം മെഗാ ക്യാമ്പയിൻ ഉദ്ഘാടനം കക്കുഴിപ്പാലം ശാഖാ സെക്രട്ടറി പി കെ
വിമലേഷനിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ യോഗം ഡയറക്ടർ കെ ബിനുകുമാർ യൂണിയൻ കൗൺസിലർമാരായ എം രാജൻ ,എം മുരളീധരൻ ,വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗനാദം കോഴിക്കോട് യൂണിയൻ കോർഡിനേറ്ററായി യൂണിയൻ കൗൺസിലർ എം മുരളീധരനെ തെരഞ്ഞെടുത്തു .
ഫോട്ടോ: കോഴിക്കോട് എസ്എൻഡിപി യൂണിയൻ യോഗ നാദം മെഗാ കാമ്പയിൻ്റെ ഉൽഘാടനം കക്കുഴിപ്പാലം ശാഖാ സെക്രട്ടറി പി കെ
വിമലേശ നിൽനിന്ന് വരിസംഖ്യ സ്വീകരിച്ച് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം നിർവ്വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close