KERALAtop news

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു.

രാവിലെ 10.25-ന് കൊച്ചി നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരാനാണ് സാധ്യത. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്.

കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം എത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നില്ല, ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ പരിശോധനയ്ക്കു ശേഷം വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിനെ കണ്ടെത്താനായി ആശുപ്രതിയിലെത്തി.തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close