കോഴിക്കോട് : പ്രധാനമന്ത്രിയുടെ നിരവധി ജനക്ഷേമകരമായ പദ്ധതികളിലൊന്നായ സുവിധ നാപ്കിൻ പദ്ധതിയുടെ ജില്ലയിലെ പ്രചരണാർത്ഥം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്ക് യുവമോർച്ച വനിതാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തു. ആശുപ ത്രി സൂപ്രണ്ട് ഡോക്ടർ ആശക്ക് യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ് നാപ്കിനുകളുടെ ബോക്സ് കൈമാറി.
വനിതാ കോഡിനേറ്റർ അമൃതബിന്ദു, സഹ കോ ഓഡിനേറ്റർ പുണ്യ രാജേഷ്, അശ്വതി.പി, അമൃത വിഷ്ണുപ്രസാദ്, ഷൈജഷൈബിൻ, അനഘമോഹൻ ദാസ് ,ഹർഷ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിപ്രസാദ് രാജ, ജില്ലാ മീഡിയാ കൺവീനർ നിപിൻ കൃഷണൻ, വിഷ്ണു പയ്യാനക്കൽ എന്നിവർ സംസാരിച്ചു.