localtop news

ഇരുവഞ്ഞി പുഴയിലെ നീർനായ ശല്യം

വനം അധികൃതർ സ്ഥലം സന്ദർശിച്ചു

ചേന്ദമംഗല്ലൂർ:ഇരുവഴിഞ്ഞിപുഴയിലെ നീർനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഫോറസ്റ്റ് വകുപ്പിന് കീഴിലെ റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു.
താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി രാജീവിന്റെ നേതൃത്വത്തിൽ ഷബീർ ചുങ്കം, നാസ്സർ കൈപ്പുറം, കരീം മുക്കം, മുരളീധരൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവഞ്ഞിപുഴയിൽ ചേന്ദമംഗലൂർ, കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ, കാരശേരി ഭാഗങ്ങളിലുള്ള നിരവധിപേർ നീർ നായയുടെ ആക്രമണത്തിന് ഇരയായിരുന്നു. പലപ്പോഴും വെള്ളത്തിനടിയിലൂടെയാണ് ആക്രമണം എന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു. നീർനായകൾ വന്യജീവി വിഭാഗത്തിലായതിനാൽ വനം വകുപ്പ് ഉടൻ ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചത്. ” നീർനായയുടെ കുട്ടികൾ ഉണ്ടായതിനാൽ അവരെ സംരക്ഷിക്കാനായിരിക്കണം കുളിക്കാനിറങ്ങുന്നവരെ ആക്രമിക്കുന്നതന്നാണ് കരുതുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയായി. തുടർ നടപടികൾ മേലുദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം സ്വീകരിക്കുമെന്ന് സെക്ഷൻ ഫോറസ്റ് ഓഫീസർ പി രാജീവ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close