എസ് എസ് എല്‍ സി നിലവാരത്തില്‍ ഡിസംബറില്‍ പി എസ് സി നടത്തുന്ന പ്രാഥമിക പൊതുപരീക്ഷയുടെ മാര്‍ക്ക് ഘടന തയ്യാറായി. സിലബസിലെ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം എന്നീ മേഖലകളില്‍ നിന്ന് 60 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാകും. ജനറല്‍ സയന്‍സില്‍ നിന്ന് 20 മാര്‍ക്കിനും (ഫിസിക്കല്‍ സയന്‍സ്-10, നാച്വറല്‍ സയന്‍സ്-10) ഗണിതത്തില്‍ നിന്ന് 20 മാര്‍ക്കിനും (ലഘുഗണിതം-10, മാനസിക ശേഷി പരിശോധന-10) ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം എന്നീ മേഖലയിലെ സിലബസ് ആറു ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ഭാഗത്തു നിന്നും പത്ത് വീതം ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തും. ചോദ്യപ്പേപ്പര്‍ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തമിഴിലും കന്നടയിലും ചോദ്യപ്പേപ്പറുണ്ടാകും. എസ് എസ് എല്‍ സി നിലവാരത്തിലുള്ള രണ്ടാം ഘട്ട പരീക്ഷയുടെ സിലബസും ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പി എസ് സി അറിയിച്ചു.