localtop news

വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാരന്റെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു

താമരശേരി: വീട്ടുകാരറിയാതെ നാടുവിട്ട പതിമൂന്നുകാരന്റെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ ചുങ്കം ജംഗ്ഷനില്‍ ശനിയാഴ്ച രാവിലെ എഴോടെയായിരുന്നു അപകടം. സംസ്ഥാന പാതയില്‍ കൂടത്തായി ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ അമിത വേഗതയില്‍ വരികയായിരുന്ന 13 കാരന്റെ സ്‌കൂട്ടറിടിച്ച് മൂന്നുബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം കല്‍പ്പറ്റയില്‍ നിന്നും വീട്ടിലറിയാതെ സ്‌കൂട്ടറുമായി നാടുവിടുകയായിരുന്നു. രാത്രി കൂടത്തായിയിലെ കട വരാന്തയില്‍ കിടന്നുറങ്ങി. ശനിയാഴ്ച രാവിലെ അവിടെ നിന്നും താമരശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വന്നപ്പോഴാണ് ചുങ്കം ജംഗ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശേരി പോലീസെത്തി കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണത്തില്‍ കുട്ടി കല്‍പറ്റ സ്വദേശിയാണെന്നറിയുകയും ഇതേതുടര്‍ന്ന് കല്‍പറ്റ പോലീസെത്തി കുട്ടിയെ കല്‍പറ്റ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close