കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ലത്വീഫ് ഹൈക്കോടതിയില്‍ നല്കിയ ഹരജിയിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.