KERALAtop news

ഹബീബ് റഹ്മാന് സംസ്ഥാന അദ്ധ്യാപക അവാർഡ്

തിരുർ: സംസ്ഥാന അദ്ധ്യാപക അവാർഡിന് തിരുർ പറവണ്ണ സ്വദേശി തെക്കെ വട്ടിയം വീട്ടിൽ ഹബീബ് റഹ്മാൻ അർഹനായി.
കോഴിക്കോട് റഹ് മാനിയ വെക്കെഷനൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനാണ് ടി.വി.ഹബീബ് റഹ് മാൻ.
25 വർഷത്തെ അദ്ധ്യാപക ജീവിതത്തിനിടയിൽ നിരവധി സാമുഹ്യ സാംസ്കാരിക പ്രവർത്തന മേഖലകളിൽ പങ്കാളിയായിട്ടുണ്ട്.
അസാപ് പ്രോഗ്രാം കോ -ഡിനേറ്റർ, എസ്.സി.ഇ.ആർ.ടി റിസോഴ്സ് പേഴ്സൺ, വി.എച്ച്.എസ്.സി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം, എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ന്യുഡൽഹിയിലെ നാഷണൽ യുണിവേഴ്സിറ്റി ഓഫ് പ്ലാനിംഗ് ആന്റ് അഡ്മിനിസ്ട്രേഷനിൽ നിന്നും ഭോപ്പാലിലെ പണ്ഡിറ്റ് സുന്ദർലാൽ ശർമ്മ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദ്യാഭ്യാസ മേഖലയിൽ ഉന്നത പരിശിലനം നേടിയിട്ടുണ്ട്.
തിരുർ എം.ഇ.എസ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപികയായ കെ.പി.സാജിതയാണ് ഭാര്യ.
റിൻഷ ജാൻ, ഇഷമിലാൻ, മിഹാൽ മുഹമ്മദ് എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close