localtop news

അക്രമ കേസ് സ്വയം വാദിച്ച പ്രതിക്ക് കോടതി  തടവ് ശിക്ഷ വിധിച്ചു.

2013 ലാണ് കേസിനാസ്പമായ സംഭവം

നാദാപുരം:അയൽവാസിയെ മർദിച്ച  കേസിൽ കോടതിയിൽ സ്വയം വാദം നടത്തിയ പ്രതിക്ക്  തടവ് ശിക്ഷ വിധിച്ചു. നാദാപുരം ചെക്യാട് സ്വദേശി ഒതയോത്ത് രമേശൻ (53) നാണ്  15 ദിവസം തടവും ആയിരം രൂപ പിഴയും നല്കാൻ നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 2013 ലാണ് കേസിനാസ്പമായ സംഭവം.രമേശൻ്റെ അയൽവാസികളായ കുനിയിൽ പ്രീതയെ മർദ്ദിച്ച സംഭവത്തിൽ രമേശനെതിരെ വളയം പോലീസ് കേസ്സെടുത്തിരുന്നു.സംഭവത്തിൽ അറസ്റ്റിലായ  രമേശൻ പിന്നീട് റിമാഡിലായി.  ജാമ്യത്തിലിറങ്ങി  കേസ് വിചാരണക്കെത്തിയപ്പോൾ നാദാപുരം കോടതിയിൽ  സ്വന്തം വാദിക്കുകയായിരുന്നു.
ഈ കേസിലാണ് ബുധനാഴ്ച്ച കോടതി ശിക്ഷ  വിധിച്ചത്.
ഇതേ ദിവസം കുനിയിൽ കുഞ്ഞിരാമനും പ്രീതയും  ചേർന്ന് മർദ്ദിച്ചെന്ന പരാതിയുമായി രമേശനും സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്യുകയും എഫ് ഐ ആർ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രതീയേയും കുഞ്ഞിരാമനേയും വെറുതേ വിടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close