തിരുവനന്തപുരം : യു.എ.പി.എ കേസിൽ കേസിൽ ജാമ്യം ലഭിച്ച അലനും താഹ ഫസലും ജയിൽ മോചിതരായി. വിയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും ജയിൽ മോചനം. വളരെ കർശനമായ ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ഇരുവർക്കും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. വിയ്യൂർ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി. എല്ലാവർക്കും നന്ദി, ഒപ്പം നിന്ന മാധ്യമ പ്രവർത്തകർക്കും നന്ദി. പിന്നീട് പ്രതികരിക്കാമെന്നും താഹ മാധ്യമങ്ങളോട് പ്രതികരിച്ചു
മകന് ജയിലിൽ നിന്ന് മോചിതനാവുന്നതിൽ സന്തോഷമുണ്ടെന്ന് അലന്റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് നിയന്ത്രണം ഉണ്ട്. മകന്റെ പഠനതിന് ആണ് പ്രാധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ തിരച്ചിലിനെ തുടർന്ന് ഇരുവരേയും സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചു.