കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ്സ്കൂളുകളിലെയുംകോളേജുകളിലെയും അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ് പെൻഷന് കണക്കാക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരാണെന്നും കാണിച്ച് നൽകിയ ഹർജി 2017 ആഗസ്റ്റ് 14 ന് ജസ്റ്റിസ് പി വി ആശ അനുവദിച്ചിരുന്നു. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ 2019 ജൂലൈ നാലിന് അന്തിമ വാദം കേട്ടതിനുശേഷം ജസ്റ്റിസ്. ജെ .വിനോദ് ചന്ദ്രൻ,വിജെ അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി(W.A1235/2018)
എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ലഭിച്ചുകൊണ്ടിരുന്ന ബ്രോക്കൺ സർവീസ് പെൻഷൻ ആനുകൂല്യം സർക്കാർ ഉത്തരവ് വഴി നിരോധിച്ചതു റദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി കൊണ്ടുള്ള പൊതു വിധിന്യായമായാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേവലം ഒരു സർക്കാർ ഉത്തരവിലൂടെയോ സ്പഷ്ടീകരണത്തിലൂടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയുടെ 14 ,16 ആർട്ടിക്കിളുകളുടെ നിഷേധം ആണെന്നും ,അത് ജീവനക്കാരുടെ മൗലിക അവകാശങ്ങളുടെയും നിയമ സമത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്നും, സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമാണെന്നും സിംഗിൾ ബെഞ്ച് പ്രസ്തുത സർക്കാർ ഉത്തരവുകൾ റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പി ജി ടി എ കോടതിയിൽ വാദിച്ചു . ഇതുകൂടി പരിഗണിച്ചാണ് സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത് .
ഈ വിധിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കൊണ്ട് അധ്യാപകരുടെ ബ്രോക്കൺ സർവീസ് പരിഗണിച്ചുകൊണ്ട് ഉള്ള ഉത്തരവ് ഉടൻ ഉണ്ടാകും. പ്രതിക്ഷിക്കാം. റിട്ടയർ ചെയ്തവർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.