localtop news

ഗാന്ധിഘാതകരുടെ പിന്‍മുറക്കാര്‍ ഗാന്ധിജിയുടെ ആശയങ്ങളേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു.- ദിനേശ് പെരുമണ്ണ.

കോഴിക്കോട്: ഗാന്ധിഘാതകരുടെ പിന്‍മുറക്കാര്‍ ഗാന്ധിജിയുടെ ആശയങ്ങളേയും തുടച്ച് നീക്കാനുള്ള സംഘടിത നീക്കവുമായി മുന്നോട്ട് പോവുകയാണെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി ശ്രീ ദിനേശ് പെരുമണ്ണ അഭിപ്രായപ്പെട്ടു. എന്‍ ജി ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി നടത്തിയ രക്തസാക്ഷിത്വ ദിനാനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടു നടന്നിരുന്ന ഗാന്ധിജിയുടെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി ജീവനക്കാരുള്‍പ്പെടുന്ന പൊതുസമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ ജി ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി പ്രസിഡന്‍റ് കെ പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ പി അനീഷ് കുമാര്‍, സി പി അനില്‍ കുമാര്‍, കെ പ്രദീപ് കുമാര്‍, യു എസ് വിഷാല്‍, കെ ആദര്‍ശ്, പി സുനിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close