കോഴിക്കോട് : നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്നവർക്കുള്ള സൗജന്യ നിരാമയ ഇൻഷുറൻസ് അപേക്ഷ ഇനി ഓൺലൈനിൽ. ഓൺലൈൻ അപേക്ഷ സംവിധാനത്തിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവ്വഹിച്ചു.
ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവയുള്ള ഭിന്നശേഷിക്കാർക്കുള്ള ഇൻഷൂറൻസ് പദ്ധതിയാണിത്.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, അക്കൗണ്ട് വിവരങ്ങളടങ്ങുന്ന ബാങ്ക് പാസ് ബുക്ക്, ഭിന്നശേഷിക്കാരുടെ ഫോട്ടോ എന്നിവ വ്യക്തതയോടെ സ്കാൻ ചെയ്ത് ലിങ്കിലോ ക്യുആർ കോഡു വഴിയോ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ പൂരിപ്പിച്ച് നൽകണം.
ഒരു ലക്ഷം രൂപ വരെ ചികിൽസക്കും പരിശീലനത്തിനുമായി ലഭിക്കും.
സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ഇതിൻ്റെ പ്രീമിയം അടക്കുന്നതിനാൽ പദ്ധതി ഗുണഭോക്താക്കൾക്ക് സൗജന്യമാണ്. നാഷണൽ ട്രസ്റ്റ് കോഴിക്കോട് ജില്ലാതല സമിതിയും ജില്ലാ ഭരണ കൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും നാഷണൽ ട്രസ്റ്റ് എൻ.ജി.ഒ ആയ ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.
ജില്ലാ കളക്ടർ സാംബശിവ റാവു അധ്യക്ഷത വഹിച്ചു.
നാഷണൽ ട്രസ്റ്റ് ജില്ലാ കൺവീനറും സംസ്ഥാന മെമ്പറുമായ പി.സിക്കന്തർ,
നാഷണൽ ട്രസ്റ്റ് മെമ്പർ ഡോ. പി.ഡി. ബെന്നി, ഡിപിഒ ടി.ആർ.മായ, സാമൂഹ്യനീതി ഓഫീസർ ഷീബാ മുംതാസ് ചടങ്ങിൽ സംബന്ധിച്ചു. ഫോൺ: 04954040800, 8137999990, 9447084722