KERALAlocaltop news

കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കാത്തലിക്ക് ലേ മെൻസ് അസോസിയേഷൻ

കന്യാസ്ത്രീ പീഡകനായ വൈദികനെ ധ്യാന കേന്ദ്രം ഡയരക്ടറാക്കിയെന്ന്

കോഴിക്കോട്: കത്തോലിക്കാ സഭയിലെ അനാചാരങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ആഞ്ഞടിച് വിശ്വാസി സംഘടനയായ കാത്തലിക്ക് ലേ മെൻസ് അസോസിയേഷൻ .സംഘടനയുടെ പ്രസിഡന്റ്   കൂടരഞ്ഞി സ്വദേശി             എം.എല്‍.ജോര്‍ജ്ജ് മാളിയേയ്ക്കലാണ് ആർച്ച് ബിഷപ്പിന് കത്തെഴുതിയത്. കത്ത് ഇപ്രകാരം – യേശുവിൽ പ്രിയ സഹോദരാ,
താങ്കളുടെ കീഴിലുളള രൂപതാ മെത്രാന്മാരും സംഘം ചേര്‍ന്ന് നസ്രാണി സീറോ-മലബാര്‍ സഭയില്‍ നിലനിന്നുവരുന്ന ജനാഭിമുഖ കുര്‍ബ്ബാനയെ അട്ടിമറിച്ചുകൊണ്ട് വിശ്വാസ സമൂഹത്തിന് പുറംതിരിഞ്ഞുളള കുര്‍ബ്ബാന ഏകപക്ഷീയമായി നടപ്പിലാക്കാനുളള തെറ്റായ ശ്രമം വീണ്ടും നടത്തിവരുകയാണല്ലോ? ഈ സഭയില്‍ നിലനിന്നുപോരുന്ന ആചാരവും അനുഷ്ഠാനവുമാണ് ജനാഭിമുഖ കുര്‍ബ്ബാന. ഈ ആരാധനാക്രമത്തെ സഭയില്‍ 99% വരുന്ന അത്മായരുടെയോ 0.9% വരുന്ന വൈദികരുടെയോ അഭിപ്രായങ്ങളെ ആദരിക്കാതെകൊണ്ട് 0.1% പോലുമില്ലാത്ത മെത്രാന്മാരായ നിങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴമെന്ന വിരുന്നിന്റെ അന്തസത്തക്ക് നിരക്കാത്ത വിധം പുറംതിരിഞ്ഞ് ഞങ്ങളുടെ പളളികളില്‍ കുര്‍ബ്ബാന പ്രാബല്യത്തിലാക്കുവാനുളള ഗൂഢാലോചനയും തെറ്റായ ശ്രമങ്ങളും നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ? അതിനെ അംഗീകരിച്ചു തരുവാന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയില്ല. ഇതിനു മുന്‍പ് 2000-ാം ആണ്ട് ജൂലൈ മാസം 3-ാം തീയ്യതി മുതല്‍ സഭയ്ക്ക് പുറംതിരിഞ്ഞുളള കുര്‍ബാന പ്രാബല്യത്തിലാക്കാന്‍ നിങ്ങള്‍ നടത്തിയ കുല്‍സിത ശ്രമങ്ങള്‍ ഇഘഅ യുടെ ഇടപെടലിനെ തുടര്‍ന്ന് നിരുപാധികം പിന്‍മാറേണ്ടി വന്നതും നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ? താമരശ്ശേരി രൂപതയിലെ പളളികളില്‍ സഭയ്ക്ക് പുറംതിരിഞ്ഞുളള കുര്‍ബ്ബാന പ്രാബല്യത്തിലാക്കുമെന്നുളള അന്നത്തെ രൂപതാ ബിഷപ്പായിരുന്ന പരേതനായ പോള്‍ ചിറ്റിലപ്പളളിയുടെ വെല്ലുവിളികള്‍ക്കെതിരെ ഇഘഅ യുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണവും താമരശ്ശേരി രൂപതാ മാര്‍ച്ചും കൂരാച്ചുണ്ട് സെന്റ് തോമസ്പളളി വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ടിന്റെ വെല്ലുവിളികള്‍ക്കെതിരെ ആ ഇടവകയിലെ എണ്ണൂറില്‍പ്പരം കൂടുംബനാഥന്മാര്‍ പളളിയങ്കണത്തില്‍ പൊതുയോഗം ചേര്‍ന്ന് രൂപതാ ബിഷപ്പിന്റെയും, സഭയ്ക്കു പൃഷ്ടംതിരിഞ്ഞ് കൂര്‍ബ്ബാന ചൊല്ലുമെന്നുളള ഇടവക വികാരിയുടെയും വെല്ലുവിളികളെ നേരിട്ടതോടെ കേരളാ കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സിന്റെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന ബിഷപ്പ് ജേക്കബ് തൂങ്കുഴി റോമില്‍നിന്നും ഇടപെട്ട് സ്റ്റാറ്റസ് കോ-ഓര്‍ഡര്‍ പുറപ്പെടുവിക്കേണ്ടി വന്നതും ജനാഭിമുഖ കുര്‍ബ്ബാന ഇന്നോളം തുടരേണ്ടിവന്നതും മെത്രാന്മാര്‍ വിസ്മരിക്കരുത്.
സീറോ-മലബാര്‍ സഭയില്‍ നിലനിന്നുവരുന്ന ആചാരാനുഷ്ടാനമായ ജനാഭിമുഖ കുര്‍ബ്ബാനയെ സഭയ്ക്ക് പുറംതിരിക്കാന്‍ പത്രോസിന്റെ ഗോത്രസഭയെന്നു നാമപ്പേര് മാത്രമവശേഷിക്കുന്നതും  ക്രൈസ്തവ  വിരുദ്ധമായി  നിലകൊളളുന്നതുമായ  റോമന്‍ കത്തോലിക്കാ
2
സഭയുടെ പോപ്പിന്റെ അംഗീകാരം നേടിയിട്ടുണ്ടെന്നുളള നിങ്ങള്‍ മെത്രാന്മാരുടെ പ്രസ്താവന ഇവിടെ ചിലവാക്കാനും അടിച്ചേല്‍പ്പിക്കാനും തുനിയേണ്ട. അഉ 52 ല്‍ യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ മാര്‍ത്തോമ്മായാല്‍ ഭാരതത്തില്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭയെന്നു വിളിക്കപ്പെടുന്ന നസ്രാണി/മാര്‍ത്തോമ്മാ ഗോത്രസഭക്കുമേല്‍ റോമന്‍ കത്തോലിക്കാ സഭയടക്കമുളള മറ്റ് ഗോത്രസഭകള്‍ക്ക് വിശ്വാസപരമായൊ ആചാരപരമായൊ യാതൊരുവിധ അധികാരാവകാശങ്ങളുമില്ല. മാത്രവുമല്ല റോമന്‍ കത്തോലിക്കാസഭ ക്രിസ്തീയ  തത്വങ്ങള്‍ക്കും  പ്രബോധനങ്ങള്‍ക്കും  കല്‍പ്പനകള്‍ക്കും വിരുദ്ധമായിട്ടുളളതും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ധാര്‍മ്മികതക്കും സന്മാര്‍ഗ്ഗത്തിനും സാഹോദര്യത്തിനും സാമൂഹ്യനീതിക്കും സഭയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ക്കും ദേശീയതക്കും ഇന്‍ഡ്യന്‍ ഭരണഘടനക്കും എതിരായിട്ടുളളതുമാണ്. ഇന്ന് സീറോ-മലബാര്‍ സഭയെന്നു വിളിക്കപ്പെടുന്ന ഈ സഭയുടെ മുന്‍കാല നാമങ്ങള്‍ നസ്രാണി സഭ/മാര്‍ത്തോമ്മാ നസ്രാണി സഭ/സെന്റ് തോമസ് ക്രിസ്ത്യന്‍സ് സഭ എന്നീ  പേരുകളിലാണ് അറിയപ്പെട്ടിട്ടുളളത്. ഈ സഭ ജനാധിപത്യ മൂല്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും സാമൂഹിക നീതിയുടെയും  പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ആദ്ധ്യാത്മിക മൂല്യങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേതുമാണ്. ഈ സഭക്ക് വിലപ്പെട്ടതും മര്‍മ്മപ്രധാനമായിട്ടുളളതും കുര്‍ബ്ബാനയാണ്.
കുര്‍ബ്ബാനയിലെ ആരാധനാ വിഷയങ്ങള്‍ കന്യകാമറിയം പരിശുദ്ധാത്മാവാല്‍ യേശുവിനെ ഗര്‍ഭം ധരിച്ചതുമുതല്‍ യേശുവിന്റെ ജനനവും പരസ്യജീവിതത്തിലെ പ്രബോധനങ്ങളും പ്രസംഗങ്ങളും കല്‍പ്പനകളും അത്ഭുതപ്രവര്‍ത്തികളും അന്ത്യഅത്താഴവുമടക്കമുളള വിരുന്നുകളും പീഢാനുഭവങ്ങളും കുരിശുമരണവും ഉദ്ധാനവും  ശിഷ്യന്മാര്‍ക്കും മറ്റുമുളള പ്രത്യക്ഷീകരണവും അടക്കമുളള സംഭവങ്ങളുടെ ദിവ്യസ്മരണയാണ് കുര്‍ബ്ബാനയെന്ന പേരില്‍ സഭ (സമൂഹം) ആചരിച്ചു പോരുന്നത്.
സഭ ദൈവജന കൂട്ടായ്മയാണ്. ആ കൂട്ടായ്മയിലാണ് യേശു നിലകൊളളുന്നത്. സഭയ്ക്ക് പുറംതിരിയുകയെന്നാല്‍ യേശുവിന് പുറം തിരിയുക എന്നതു തന്നെയാണ്. യേശുവിന് പുറംതിരിയുമ്പോള്‍ കാണുന്നത് വിഗ്രഹ പ്രതിഷ്ഠകളെയാണ്. അത്തരത്തിലുളള ആരാധന വിഗ്രഹാരാധനയാണ്. അത് ആഭിചാര കര്‍മ്മവുമാണ്. ആഭിചാരവും വ്യഭിചാരവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അത് ക്രൈസ്തവ വിരുദ്ധവുമാണ്. ആഭിചാരവും വ്യഭിചാരവും കൈമുതലാക്കിയ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചതിന് കേരളാ പോലീസ് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുണ്ടായി. മെത്രാന്‍ സംഘം ഇരകള്‍ക്ക് സംരക്ഷണം നല്‍കാതെ ജയിലിലടക്കപ്പെട്ട ഫ്രാങ്കോയെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുപോലെ താമരശ്ശേരി രൂപതയിലെ വൈദികനായ ജോമോന്‍ കണ്ടത്തിന്‍കര കോഴിക്കോട് മലാപ്പറമ്പ് എഫ് സി സി     പ്രൊവിന്‍ഷ്യലില്‍ അംഗമായ റോസ്മി എന്ന കന്യാസ്ത്രീയെ അവിഹിത ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭിണിയാക്കി. ഗര്‍ഭം വളര്‍ന്ന് അലസിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയപ്പോഴാണ് താമരശ്ശേരി രൂപതാ ബിഷപ്പും മറ്റും അറിയുന്നത്. രൂപതാ ബിഷപ്പിന്റെ സെക്രട്ടറിയും ചാന്‍സലറുമായ അബ്രഹാം കാവില്‍ പുരയിടവും രൂപതാ വികാരി ജനറലും ചേര്‍ന്ന് രായ്ക്കുരായ്മാനം ഫാ. ജോമോന്‍ കണ്ടത്തിന്‍കരയെയും ഗര്‍ഭിണിയായ സി. റോസ്മിയേയും രഹസ്യത്തില്‍ ബിഷപ്പ് ഹൗസിലേക്ക് മാറ്റി. കന്യാസ്ത്രീയെ ഒളിസങ്കേതങ്ങളില്‍ മാറ്റി മാറ്റി പാര്‍പ്പിച്ച് അവള്‍ പ്രസവിച്ച കുട്ടിയെ മാതൃത്വവും പിതൃത്വവും നിഷേധിച്ച് അനാഥാലയത്തില്‍ തളളി. കുട്ടിയുടെ പിതാവായ ജോമോന്‍ കണ്ടത്തിന്‍കരയെ താമരശ്ശേരി ബിഷപ്പ് റെമീജിയോസ് പോള്‍ ഇഞ്ചനാനിയും അദ്ദേഹത്തിന്റെ ചാന്‍സലറും ഇപ്പോള്‍ സീറോ-മലബാര്‍ സഭയുടെ

വൈസ് ചാന്‍സലറുമായിരിക്കുന്ന ഫാ. അബ്രഹാം കാവില്‍പുരയിടവും ഷംസാബാദ് രൂപതാ ബിഷപ്പ് റാഫേല്‍ തട്ടിലും ഗൂഢാലോചന നടത്തി ഹൈദ്രാബാദില്‍ തുംഗുണ്ട സെന്റ് തോമസ് പളളിയുടെ ഇടവകവികാരിയായും അവിടെ മംഗള മാതാ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചുകൊണ്ട് വ്യഭിചാരവൃത്തിക്കും ആഭിചാരകര്‍മ്മങ്ങള്‍ക്കും അംഗീകാരവും പ്രോത്സാഹ്‌നവും നല്‍കുകയാണ് മെത്രാന്‍ സംഘം ചെയ്തത്. മാത്രവുമല്ല താമരശ്ശേരി ബിഷപ്പ് റെമീജിയോസ് പോള്‍ ഇഞ്ചനാനിയും സംഘവും വിളക്കാംതോട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാ സമൂഹം പടുത്തുയര്‍ത്തി ഇടവകയുടെ ഉടമസ്ഥതയിലും മാനേജ്‌മെന്റിലും നിയന്ത്രണത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ബിഷപ്പിന്റെ നിയന്ത്രണത്തിലുളള താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടേതാക്കാന്‍ വേണ്ടി വ്യാജരേഖകള്‍ സൃഷ്ടിച്ചു നല്‍കി, വിദ്യാഭ്യാസ വകുപ്പ് അധികാരികളെ സ്വാധീനിച്ച് മാനേജ്‌മെന്റ് മാറ്റം നടത്തി. ഇതുസംബന്ധിച്ച് മേല്‍ നടപടികള്‍ക്കുവേണ്ടി ഇടവകാംഗവും പ്രസ്തുത ഹൈസ്‌കൂളിലെ മുന്‍ അധ്യാപകനും കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്റെ വിളക്കാംതോട് യൂണിറ്റ് ഭാരവാഹിയുമായ സിറിയക് കെ. ജെ എന്നവര്‍ കോഴിക്കോട് വിജിലന്‍സ് & ആന്റി കറപ്ഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് & ആന്റി കറപ്ഷന്‍ പോലീസ് മേധാവിയോട് അന്വേഷണം നടത്താന്‍ ഇങജ.ചീ.465/2018 പ്രകാരം കോടതി ഉത്തരവായിരിക്കുകയാണ്.
അതുപോലെ ഈ ബിഷപ്പും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പളളി വികാരി  മാത്യൂ തകിടിയേലും മറ്റും ഗൂഢാലോചന നടത്തി പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകപ്പളളി സ്ഥലത്തും ചുണ്ടത്തുംപോയില്‍ സെന്റ് ജോര്‍ജ്ജ്‌സ് ഇടവകപ്പളളി സ്ഥലത്തും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയൊ, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെയൊ ഗ്രാമ പഞ്ചായത്തുകളുടെയൊ മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെയൊ യാതൊരുവിധ അനുമതികളും കൂടാതെ മൂന്ന് ദശാബ്ദക്കാലത്തോളം അനധികൃതമായി കളള കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാരിനെ കോടിക്കണക്കിന് രൂപായുടെ വെട്ടിപ്പ് നടത്തുകയുണ്ടായി. ഈ കളള കരില്‍ ക്വാറികളില്‍ സ്‌ഫോടനം നടത്തുന്നതിന് ടണ്‍ കണക്കിന് നിരോധിത സ്‌ഫോടക വസ്തുക്കള്‍ എക്‌സ്പ്‌ളോസീസ് ലൈസന്‍സ് പോലുമില്ലാതെ അനധികൃതമായി ശേഖരിച്ച് ആള്‍മറപോലുമില്ലാതെ അനധികൃത ശേഖരണം നടത്തി അതുപയോഗിച്ചാണ് കളള കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം, ഭരണ പ്രതിപക്ഷ കക്ഷികളുടെ മൗനാനുവാദത്തിലും സംരക്ഷണത്തിലും നടത്തിവന്നിരുന്നത്. ഇതുസംബന്ധിച്ച് മേല്‍ നടപടികള്‍ ആവശ്യപ്പെട്ട് പോലീസ്, റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, വ്യവസായ വകുപ്പ്, ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികള്‍ക്ക് നല്‍കിയ പരാതികള്‍ സത്യസന്ധമായ അന്വേഷണമൊ മേല്‍നടപടികളൊ കൂടാതെ ഒതുക്കി തീര്‍ത്തതിനെ തുടര്‍ന്ന് കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ ബഹു. കേരള ഹൈക്കോര്‍ട്ടില്‍ ണ.ജ.(ര)ചീ. 16197/2017 ആയി റിട്ട് ഹര്‍ജി ഫയല്‍ ചെയ്ത് പ്രതികളുടെ സ്റ്റേറ്റ്‌മെന്റിന് വച്ചിരിക്കുകയാണ്. അതുപോലെ ആറ് ദശാബ്ദക്കാലമായി മരിച്ചവരെ സംസ്‌കരിച്ചു വന്നിരുന്ന പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പളളി സെമിത്തേരി, കരിങ്കല്‍ ക്വാറി വികസനത്തിനുവേണ്ടി ബിഷപ്പും വികാരിയും ചേര്‍ന്ന് തകര്‍ത്ത് പരേതരുടെ ഭൗതികാവശിഷ്ടങ്ങള്‍ പട്ടി, നരി, കാക്ക, പരുന്ത് തുടങ്ങിയ പക്ഷി മൃഗാധികള്‍ കൊത്തിവലിക്കുന്നതിന് ഇടയാക്കി. ഈ തെറ്റായ പ്രവര്‍ത്തി സംബന്ധിച്ച് ബിഷപ്പിനും ഇടവകപളളി വികാരിക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഛ.ട.ചീ.435/2019 ആയികേസ് നടന്നു വരുന്നതും വിചാരണക്ക് വിധേയപ്പെട്ടിരിക്കുന്ന പ്രതികള്‍ കൂടിയുമാണ്. ഇത്തരത്തിലുളള അധാര്‍മ്മിക അക്രമ പ്രവര്‍ത്തികളാണ് നിങ്ങള്‍ രൂപതാ മെത്രാന്മാരുടെയും നിങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ വൈദികരുടെയും കാരിസം. ഇത് അംഗീകരിച്ചു തരാന്‍ കഴിയില്ല.

യേശുവിന്റെ ശിഷ്യന്മാരുടെ പിന്‍ഗാമികളായി മെത്രാന്മാരും വൈദികരും ദൈവജനത്തിന് (സഭക്ക്) ആത്മീയ ശുശ്രൂഷകള്‍ക്കുവേണ്ടി സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടമെന്ന കൂദാശ സ്വീകരിച്ചിരിക്കുന്നത് ദൈവവചനം പ്രസംഗിക്കാനും വചനശുശ്രൂഷ ചെയ്യുവാനും ദൈവവചനം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും അവ ദൈവജനത്തിന് പകര്‍ന്നു കൊടുക്കുവാനും ദൈവാരാധന നടത്തുവാനുമാണ്. മാത്രവുമല്ല ആത്മീയ ശുശ്രൂഷകരായി മെത്രാന്മാരും വൈദികരും സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടമെന്ന കൂദാശ സ്വീകരിച്ചതോടെ അവര്‍ ജഢികമായി മരിച്ച് ആത്മാവില്‍ പുനര്‍ജന്മം പ്രാപിച്ചവരുമാണ്. അതിനാല്‍ മെത്രാന്മാരും വൈദികരും സ്വര്‍ഗ്ഗരാജ്യ കാര്യങ്ങള്‍ അന്വേഷിക്കേണ്ടവരാണ്. ഭൂമിയിലെ ഭൗതിക കാര്യങ്ങള്‍ അന്വേഷിക്കേണ്ടവരല്ല. ദൈവജനത്തിന്റെ ആത്മീയ ശുശ്രൂഷകരായ നിങ്ങളെ യേശു ഭൗതിക കാര്യസ്ഥതയില്‍നിന്നും അതിന്റെ നിയന്ത്രണങ്ങളില്‍നിന്നും വിനിയോഗത്തില്‍നിന്നും വിലക്കിയിട്ടുളളതുമാണ്. ഇക്കാര്യം ഒരു ഉപമ വഴി യേശുക്രിസ്തു വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. ‘ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കാന്‍ കഴിയുകയില്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോട് ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തേയും ധനത്തേയും ഒരുമിച്ച് സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.’ ഈ ദൈവവചനങ്ങള്‍ പാലിക്കാന്‍ മെത്രാന്മാരും വൈദികരും ബാദ്ധ്യസ്ഥരാണ്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായ താങ്കള്‍ തുടങ്ങി ജലന്തര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ അടക്കമുളള എല്ലാ രൂപതാ മെത്രാന്മാരും ദൈവാത്മാവില്‍ പുനര്‍ജന്മം പ്രാപിക്കാതെ ജഢികാഭിലാഷങ്ങളില്‍ ആറാടി സാത്താന്റെ പിന്‍ഗാമികളായി ജീവിച്ച് ക്രിസ്തീയ സഭക്ക് പുറത്തായിരിക്കുകയാണ്.
ആത്മീയ ശുശ്രൂഷകര്‍ ദൈവജനത്തിനുമേല്‍ യജമാനത്വം പുലര്‍ത്തരുതെന്നും ഭരണം നടത്തരുതെന്നും അധികാരം പ്രയോഗിക്കരുതെന്നും ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമാണത്രെ എന്നാണ് യേശുക്രിസ്തു പറഞ്ഞിട്ടുളളത്. എന്നാല്‍ രൂപതാ മെത്രാന്മാരായ നിങ്ങള്‍ ദൈവജനത്തിനുമേല്‍ യജമാനത്വം പുലര്‍ത്തിയും ഭരണം നടത്തിയും രാജാവാണെന്ന് പ്രഖ്യാപിച്ച് അധികാരം പ്രയോഗിച്ചും ദൈവജനം സ്വരൂപിച്ച സഭയുടെ പൊതുസ്വത്ത് നിങ്ങള്‍ കവര്‍ച്ചയുടെ കുരിശിന്റെ വക്താക്കളായി നിലകൊണ്ട് തന്നിഷ്ടപ്രകാരം വില്‍പ്പന നടത്തി അപഹരിച്ചെടുത്തുകൊണ്ട് എതിര്‍ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ദൈവജനമായ അത്മായ സമൂഹം യേശുവിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച്, മെത്രാന്മാരും വൈദികരുമടങ്ങുന്ന നിങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, സെമിനാരി, വൈദിക പഠനം, ഉപരിപഠനം തുടങ്ങിയ ചെലവുകള്‍ നല്‍കിപ്പോരുന്നുണ്ട്. മാത്രവുമല്ല നിങ്ങള്‍ സഭക്ക് നല്‍കുന്ന ശുശ്രൂഷാ സേവനങ്ങള്‍ക്ക് നിങ്ങള്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രതിഫലവും യാത്രാബത്ത, ഗസ്റ്റ് അലവന്‍സ് മുതല്‍ പ്രൊവിഡന്റ് ഫണ്ട് വരെയുളള എല്ലാ ആനുകൂല്യങ്ങളും അത്മായരായ ഈ സഭയിലെ ദൈവജനങ്ങള്‍ (സഭ) ആണ് നല്‍കിപ്പോരുന്നത്. ഇതൊന്നും നിങ്ങളുടെ കുടുംബത്തില്‍ നിന്നോ, റോമില്‍ നിന്നോ നല്‍കി വരുന്നതല്ല എന്ന വസ്തുത വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ അത്മായരുടെ മൗലികാവകാശങ്ങളും ക്രൈസ്തവ വിശ്വാസതത്വങ്ങളും ആചാരാനുഷ്ഠാനങ്ങളും സത്യവും നീതിയും ധര്‍മ്മവും സഭയുടെ പൈതൃകവും കാത്തു പരിപാലിക്കാനുളള കടമയും ബാദ്ധ്യതയും നിങ്ങള്‍ക്കുളളതാണ്. അത്മായരുടെ ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആയതിനുവേണ്ടി സംഘടിക്കുന്നതിനും അത് നേടിയെടുക്കുന്നതിനുമുളള അവകാശം അത്മായര്‍ക്കുണ്ടെന്നുളള വസ്തുത നിങ്ങള്‍ വിസ്മരിക്കരുത്.

പരേതനായ ബിഷപ്പ് ജോസഫ് കുണ്ടുകുളം കുര്‍ബാനക്രമ പരിഷ്‌കരണത്തെക്കുറിച്ച് പറഞ്ഞിട്ടുളളത്  ഇപ്രകാരമാണ്.   ‘കുര്‍ബാനയുണ്ടാക്കുന്നവര്‍  സ്വന്തം അഭിപ്രായംമാത്രം നോക്കിയാല്‍ പോര, ചൊല്ലുന്നവരുടെയും പങ്കെടുക്കുന്നവരുടെയും താത്പര്യം നോക്കണം. ഭക്ഷണമുണ്ടാക്കുന്നവര്‍ കഴിക്കുന്നവരുടെ അഭിരുചി നോക്കേണ്ടതാണ്. രുചിക്ക് ചേരാത്തത് അവരുടെ വായില്‍ കുത്തികയറ്റിയാല്‍ അവര്‍ അത് തുപ്പിക്കളയും അതുതന്നെയാണ്  എനിക്കും പറയാനുളളത്.’  എന്നാണ്. ആരാധനാക്രമത്തെ പരിപോഷിപ്പിക്കാന്‍ വെമ്പല്‍ കൊളളുന്നവരോട് യേശുവിനെ പിന്‍തുടരുന്ന അത്മായര്‍ക്കും വൈദികര്‍ക്കും പറയാനുളളതും ഇതുതന്നെയാണ്. എന്നാല്‍ കുര്‍ബാന ക്രിസ്തുവിന് പിന്‍തിരിഞ്ഞ് വിഗ്രഹാഭിമുഖമാക്കാനുളള മെത്രാന്മാരുടെ ഹൃദയകാഠിന്യത്തില്‍ മനംനൊന്ത് ബഹുഭൂരിപക്ഷം വൈദികര്‍ പ്രായഭേദമന്യേ കൂട്ട റിട്ടയര്‍മെന്റിന് ഒരുങ്ങുകയാണ്. ഇത്തരമൊരു പ്രതിസന്ധിക്ക് നിങ്ങള്‍ വഴിയൊരുക്കരുത്.
മെത്രാന്മാര്‍ തെറ്റുകള്‍ക്കും അബദ്ധങ്ങള്‍ക്കും അതീതരാണെന്ന മൂഢചിന്ത നിങ്ങള്‍ വെടിയണം. അത്തരം മനോഭാവവും ചിന്തയും പ്രവര്‍ത്തനങ്ങളും ക്രൈസ്തവമല്ല. അപരിഛേദിതരുടെ ഇടയില്‍ ഭക്ഷണത്തിനിരുന്ന, യേശുവിന്റെ പ്രഥമശിഷ്യനായ പത്രോസ് പരിഛേദനവാദികള്‍ കാണാതെ സൂത്രത്തില്‍ ഒഴിഞ്ഞുമാറിയതു കണ്ട് പൗലോസ് പത്രോസിന്റെ ഹൃദയ കാഠിന്യത്തെ അതി ശക്തിയായി ശാസിച്ചു. പത്രോസ് തന്റെ തെറ്റ് ഏറ്റു പറഞ്ഞ് തിരുത്തി. ക്രിസ്തീയ സഭയുടെ ആദ്യമെത്രാനായ പത്രോസ് സഭയെ ശ്രവിക്കുകയും തെറ്റു തിരുത്തി സഭയോടൊത്ത് വസിക്കുകയും ചെയ്തുകൊണ്ട് തെറ്റിനും അബദ്ധത്തിനും അതീതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞു. ക്രിസ്തീയ ആത്മീയത നഷ്ടപ്പെടുത്തി അക്രമം, അനീതി, കവര്‍ച്ച, അസ്സന്മാര്‍ഗ്ഗീകത തുടങ്ങിയ തിന്മകളില്‍ മുഴുകി അന്ധകാര ശക്തികള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുന്ന സഭയിലെ മെത്രാന്മാരെ നേര്‍വഴി കാണിച്ച് ക്രിസ്തീയതയിലേക്ക് നയിക്കാന്‍ അത്മായരായ ഞങ്ങള്‍ക്ക് കടമയും അവകാശവുമുണ്ട്. ദാവീദ് രാജാവിനെ അസന്മാര്‍ഗ്ഗിക ജീവിതത്തില്‍നിന്നും പിന്‍തിരിപ്പിച്ച നാഥാന്‍ പ്രവാചകനെപ്പോലെ, തന്റെ സഹോദര ഭാര്യയെ വെപ്പാട്ടിയാക്കിയ ഹേറോദേസ് രാജാവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് വിളിച്ചു പറഞ്ഞ സ്‌നാപക യോഹന്നാനെപ്പോലെ ഇസ്രായേല്‍ ജനസമൂഹത്തെ ചൂഷണം ചെയ്ത് അവകാശങ്ങള്‍ ഹനിച്ചിരുന്ന യഹൂദ പുരോഹിത വര്‍ഗ്ഗത്തെ വെളളയടിച്ച കുഴിമാടങ്ങളേ, കപടനാട്യക്കാരെ എന്നു വിളിച്ച് കുറ്റപ്പെടുത്തിയ യേശുക്രിസ്തുവിനെപ്പോലെ മെത്രാന്മാരായ നിങ്ങളുടെ ദുഷ്‌ചെയ്തികള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുവാന്‍ അത്മായരായ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
മെത്രാന്മാരായ നിങ്ങള്‍ ദശാബ്ദങ്ങളായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭയുടെ ആത്മീയ ചൈതന്യവും മാര്‍ത്തോമ്മാ മാര്‍ഗ്ഗവുമനുസരിച്ചുളള സഭയുടെ പളളിയോഗങ്ങളുടെ അവകാശാധികാരങ്ങളും മറ്റും സുസ്ഥിരമാക്കാനാവശ്യപ്പെട്ടുകൊണ്ട് കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന വര്‍ക്കി വിതയത്തിലിനു നല്‍കിയ പന്ത്രണ്ട് ഡിമാന്റുകളിന്മേല്‍ മേജര്‍ ആര്‍ച്ചു ബിഷപ്പും മറ്റുമായി 29-10-2004 ലും 30-11-2004 ലും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വച്ച് നടത്തിയ ചര്‍ച്ചകളില്‍ ഇഘഅ യും ആത്മീയോപദേഷ്ടാക്കളായ വൈദികരും ഒരുപോലെ ഉന്നയിച്ച വസ്തുതയാണ് മെത്രാന്മാരുടെ ക്രൈസ്തവ വിരുദ്ധ ജീവിതവും അച്ചടക്കമില്ലായ്മയും പല മെത്രാന്മാരുടെയും സഭാവിരുദ്ധമായ ദുഷ്‌ചെയ്തികള്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ പറഞ്ഞാല്‍ പല മെത്രാന്മാരും അനുസരിക്കുകയില്ല; അതുകൊണ്ടുതന്നെയാണ് വഴക്കാളികളായ  പൗവ്വത്തില്‍  പിതാവിനെയും ചിറ്റലിപളളി പിതാവിനെയും ഈ

ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതെന്നു പറഞ്ഞു’ പരിതിപിക്കുകയുണ്ടായി.
ഈ മെത്രാന്മാരെപ്പോലെയുളളവരുടെ വികല മനസ്സിന്റെ പ്രതിഫലനങ്ങളായിരുന്നു 2000-ാം ആണ്ടില്‍ സീറോ-മലബാര്‍ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരാധനാക്രമ വിവാദവും മനിക്കേയന്‍ കുരിശു വിവാദവും.
സീറോ-മലബാര്‍ സഭയില്‍ നിലനിന്നുപോന്ന ജനാഭിമുഖ കുര്‍ബ്ബാന മെത്രാന്‍ സിനഡ് തീരുമാനത്തെ  ധിക്കരിച്ച്  1985 മുതല്‍ ചങ്ങനാശ്ശേരി, പാലാ, കോതമംഗലം തുടങ്ങിയ വിഘടനവാദികളായ രൂപതാ മെത്രാന്മാര്‍ ചേര്‍ന്നു കുര്‍ബ്ബാനയുടെ ഐക്യരൂപ്യം നഷ്ടപ്പെടുത്തി. ചങ്ങനാശ്ശേരി അതിരൂപത പൂര്‍ണ്ണമായും ക്രിസ്തുവിനും സഭക്കും പുറംതിരിഞ്ഞുകൊണ്ട് വിഗ്രാഹാഭിമുഖമായി കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ പാലാ, കോതമംഗംലം തുടങ്ങി ചില രൂപതകള്‍ ആരംഭത്തില്‍ ജനാഭിമുഖമായും അനാഫറ മുതല്‍ കുര്‍ബ്ബാന സ്വീകരണംവരെ ക്രിസ്തുവിനും സഭക്കും പിന്‍തിരിഞ്ഞുകൊണ്ടും അവസാനഭാഗം ജനാഭിമുഖമായും കുര്‍ബ്ബാനയര്‍പ്പിച്ച് അവര്‍ തമ്മില്‍ തമ്മിലുളള വിഘടനനയം വെളിപ്പെടുത്തി. ഇത്തരം വിഘടനവാദികളായ വികട വ്യക്തിത്വങ്ങളുടെ ഇംഗിതത്തിനു വഴങ്ങിയാണോ മെത്രാന്‍ സിനഡ് പുറംതിരിഞ്ഞ് കുര്‍ബ്ബാന അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനു വഴങ്ങാന്‍ ക്രിസ്തീയ അരൂപിയെ മുറുകെ പിടിക്കുന്ന വൈദികരും അത്മായരും തയ്യാറല്ല. യേശുക്രിസ്തുവിന്റെ ജീവിത സ്മരണ ആചരിക്കുന്ന ബലിവേദി വിദ്വേഷത്തിന്റെതും ഭിന്നതയുടേതും ചേരിതിവിന്റെതുമാക്കി ക്രിസ്തുവിനെയും ക്രിസ്തീയ സമൂഹത്തെയും മുറിപ്പെടുത്താനുളള ശ്രമങ്ങളില്‍നിന്ന് മെത്രാന്മാര്‍ പിന്‍വാങ്ങിയെ മതിയാകൂ.
സീറോ-മലബാര്‍ സഭയിലെ ക്‌നാനായ വിഭാഗത്തില്‍പ്പെട്ട കോട്ടയം അതിരൂപതാ മെത്രാന്‍ നിരര്‍ത്ഥകമായ രക്തശുദ്ധിവാദത്തിന്റെ പേരില്‍ മലബാര്‍ സഭയിലെ അംഗങ്ങളുമായി സീറോ-മലബാര്‍ സഭയുടെ ആചാരാനുഷ്ഠാനപ്രകാരം വിവാഹിതരായിട്ടുണ്ടെങ്കില്‍ അക്കാരണത്താല്‍ രക്തശുദ്ധി നശിച്ചവരായി കണ്ട് ഭ്രഷ്ട് കല്‍പ്പിച്ച് ആ ദമ്പതികളെ ക്‌നാനായ സഭയില്‍നിന്ന് പുറത്താക്കുകയും ചെയ്യുന്നു. അതേസമയം കോട്ടയം രൂപതയിലെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ രാത്രികാലങ്ങളില്‍ അതിക്രമിച്ച് കടന്ന് ആ മഠത്തിലെ കന്യാസ്ത്രീ സെഫിയുമായി വ്യഭിചാരമെന്ന ദുഷ്‌കാമകേളി നടത്തിവന്ന കുറ്റവാളികളായ ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസഫ് പുതൃക്കയേയും കന്യാസ്ത്രീ സെഫിയേയും ക്‌നാനായ സഭയില്‍നിന്നു പുറത്താക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്നതും കോട്ടയം അതിരൂപതാ മെത്രാന്റെയും സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും മറ്റ് രൂപതാ മെത്രാന്മാരുടേയും ദുഷ്ഠാരൂപി പ്രകടമാക്കുന്നതാണ്. ദുഷ്‌കാമാര്‍ത്തികളുടെ കാമകേളികള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ദൃക്‌സാക്ഷിയാകേണ്ടിവന്ന സി. അഭയയെ ദുഷ്‌കാമാര്‍ത്തികളായ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് തലക്കടിച്ച് കിണറ്റില്‍ തളളിയിട്ട് കൊലപ്പെടുത്തി. കുറ്റവാളികളായ ഇവരെ ക്‌നാനായ സഭയുടെ പ്രിയപ്പെട്ട പുത്രീപുത്രന്മാരായി നിലനിര്‍ത്തിയിരിക്കുന്നതും രാജ്യത്തിന്റെ നീതിന്യായ വിചാരണയില്‍ ഈ കുറ്റക്കാരെ സംരക്ഷിക്കാന്‍ സഭയുടെ കാണിക്ക വഞ്ചിയില്‍ വീഴുന്ന ദശകോടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നതിനും മറ്റും കാരണം ഈ മെത്രാന്മാരുടെ സിരകളില്‍ ഒഴുകുന്നത് ബ്രഹ്മരക്ഷസുകളുടെ കറുത്ത രക്തമായതിനാലാണ്. ഒരിക്കല്‍ ക്രിസ്തീയ ജ്ഞാനം നേടുകയും പിന്നീട് തെറ്റുകളും കുറ്റങ്ങളും കൊടിയ പാപവും ചെയ്ത് പശ്ചാത്താപവും മാനസാന്തരവും വരുത്താതെ മരണമടയുന്ന ആത്മജ്ഞാനം കൈവെടിഞ്ഞ ആത്മീയ നേതൃത്വങ്ങളുടെ ദുരാത്മാക്കളാണ് ബ്രഹ്മരക്ഷസുകള്‍. അഉ 4-ാം നൂറ്റാണ്ടുമുതല്‍ ഇന്നുവരെ ആയിരക്കണക്കിനു ബ്രഹ്മരക്ഷസുകളുടെ ലഗിയോന്‍ സംഘങ്ങളാല്‍ സമ്പന്നമായതാണ് റോമന്‍ കത്തോലിക്കാ സഭയുടെ ഭൂത-വര്‍ത്തമാനകാല ആത്മീയ നേതൃത്വം.

സീറോ-മലബാര്‍ സഭാമെത്രാന്മാര്‍ റോമന്‍ കത്തോലിക്കാ സഭാ നേതൃത്വവുമായുളള ബന്ധംവഴി ദുഷ്ഠാരൂപികളുടെ ലെഗിയോന്‍ സമൂഹങ്ങള്‍ ഇവിടുത്തെ മെത്രാന്മാരില്‍ ആവസിച്ച് തെറ്റിലും അബദ്ധത്തിലും നിപതിച്ച് പരസ്പ്പരം പഴിച്ചും ഭിന്നിച്ചും അനുസരണക്കേടും ശത്രുതയും കലഹവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ദാനിയേല്‍ പ്രവാചകന്റെ ഭാഷയില്‍ പറഞ്ഞാല്‍ വിശുദ്ധ സ്ഥലത്തുകാണുന്ന വിനാശത്തിന്റെ മ്ലേച്ഛതകളാണ് ഇവയെല്ലാമെന്ന് നിങ്ങള്‍ ഓര്‍ത്തുകൊളളുക. മെത്രാന്മാരായ നിങ്ങള്‍ യേശുക്രിസ്തുവിന്റെ സത്യത്തിന്റെ കുരിശിന്റെ ശത്രുക്കളായിമാറി സാത്താന്റെ കവര്‍ച്ചാ കുരിശുധാരികളും വണക്കക്കാരും  പ്രഘോഷകരുമായിതീര്‍ന്ന്,  റോമന്‍  കത്തോലിക്കാ സഭയുടെ പോപ്പുമാരടക്കമുളള മെത്രാന്‍ പുരോഹിതവര്‍ഗ്ഗം പിന്‍തുടര്‍ന്നിരുന്ന ബാലപീഢനങ്ങളും പരസ്ത്രീ ലൈംഗിക വേഴ്ചയും വെപ്പാട്ടി-ജാരസന്തതികള്‍ സമ്പ്രദായം, ഭാരതസഭയിലും മെത്രാന്മാരായ നിങ്ങളും നിങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ വൈദികരും പിന്‍തുടരുന്നതില്‍ സഭയ്ക്ക് (സമൂഹത്തിന്) അപമാനവും ദുഃഖവും വേദനയും പ്രതിഷേധവുമുണ്ട്. അതിനാല്‍ നിങ്ങളുടെ ഇത്തരം ദുഷ്‌ചെയ്തികളെ, ക്രൈസ്തവ ജനത സത്യത്തിലും നീതിയിലും സന്മാര്‍ഗ്ഗത്തിലും ഊന്നിയുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വഴിയും ഭാരത സംസ്‌കാരത്തിലൂന്നിയ ഇന്‍ഡ്യാ രാജ്യത്തിന്റെ നിയമങ്ങള്‍ വഴിയും നേരിടുകതന്നെ ചെയ്യും.
രണ്ട് നൂറ്റാണ്ട് മുന്‍പുവരെ നമ്മുടെ നസ്രാണി സഭയില്‍ വൈദികര്‍ പരസ്യ വിവാഹം നടത്തി മാതൃകാ കുടുംബ ജീവിതം നയിച്ചിരുന്നവരായിരുന്നു. ഇന്നും നസ്രാണികളായ മറ്റു ക്രിസ്തീയ സഭകളില്‍ വൈദികര്‍ വിവാഹിതരായി ഭാര്യയുമൊത്ത് മാതൃകാപരമായി ജീവിക്കുന്നു. അപ്രകാരമുളള മാതൃകാ കുടുംബ ജീവിതം നയിക്കാന്‍ സീറോ-മലബാര്‍ സഭയിലെ മെത്രാന്‍മാരും വൈദികരും തയ്യാറായാല്‍ നിങ്ങളെക്കുറിച്ചുളള ദുഷ്‌പേര് ഒഴിവാക്കാന്‍ കഴിയുന്നതാണ്. മാത്രവുമല്ല ഭാവിയിലെങ്കിലും ഫ്രാങ്കോ മുളക്കലും ജോണ്‍ തട്ടുങ്കലും റോബിന്‍ വടക്കഞ്ചേരിയും തോമസ് കോട്ടൂരും ജോസഫ് പുതൃക്കയും ബനഡിക് ഓണംകുളവും ജോമോന്‍ കണ്ടത്തിന്‍കരയും ആരോഗ്യരാജും എഡ്വിന്‍ ഫിഗറസും രാജു കോക്കനും ജോര്‍ജ്ജ് പടയാടിയും തുടങ്ങിയുളള ദുര്‍മാര്‍ഗ്ഗികള്‍ സഭയുടെ ആത്മീയ തലങ്ങളില്‍ പുനര്‍ജനിക്കാതെയിരുന്നേനെ. റോമിലെ പോപ്പ് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ചാര്‍ത്തി നല്‍കിയ പരസ്യ വിവാഹ വിലക്കും രഹസ്യ വിവാഹ അനുമതിയും കാര്യമാക്കാതെ ഈ സഭയില്‍ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പരസ്യ വിവാഹം പുന:സ്ഥാപിച്ചും രൂപതകള്‍തോറും നടത്തിവരുന്ന രഹസ്യ വിവാഹം നിരോധിച്ചും ക്രിസ്തീയ ധാര്‍മ്മികത കാത്തു പരിപാലിക്കണമെന്ന് ഇഘഅ ആവശ്യപ്പെടുകയാണ്. സകലവിധ തിന്മകളുടേയും സമാഹാരമായ റോമന്‍ കത്തോലിക്കാ സഭയുടെ പാശ്ചാത്യ പൗരസ്ത്യ കാനന്‍ നിയമസംഹിതകള്‍ ഇന്‍ഡ്യയിലെ മെത്രാന്മാര്‍ പ്രമാണമാക്കിയതോടെ കുര്‍ബ്ബാനയില്‍ നിങ്ങള്‍ പരികര്‍മ്മം ചെയ്യുന്ന അപ്പവും വീഞ്ഞും  ബ്രഹ്മരക്ഷസുകള്‍ക്ക് ഭക്ഷണപാനീയമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങള്‍ പിന്തുടരുന്ന പൗരസ്ത്യ കാനന്‍ നിയമവും അതിനു വിധേയമായി നിങ്ങള്‍ നിര്‍മ്മിച്ച പളളിയോഗ നടപടി ക്രമങ്ങളും രൂപതാ നിയമങ്ങളും നിങ്ങള്‍ കൈവെടിഞ്ഞ് താങ്കളുടെ പക്കല്‍ ഇരിക്കുന്ന നസ്രാണി കത്തോലിക്കാ സഭാ നിയമം 2014-ന് മെത്രാന്മാര്‍ വിധേയരാകണം.
കര്‍ത്താവിന്റെ മനുഷ്യാവതാരത്തിന്റെ ഫലങ്ങള്‍ എന്നും നമുക്ക് അനുഭവവേദ്യമാക്കാന്‍ അവിടുന്ന് നമുക്കുവേണ്ടി സ്ഥാപിച്ച കുര്‍ബ്ബാന നമ്മുടെ സഭയില്‍ ഭിന്നിപ്പിനു കാരണമാക്കാതെ, ക്രൈസ്തവ സാക്ഷ്യത്തിന് കരിനിഴല്‍ വീഴ്ത്താതെ, വിശുദ്ധഗ്രന്ഥം അനുശാസിക്കുന്ന വിധം, യേശുക്രിസ്തുവിന്റെ സ്‌നേഹ വിരുന്നിന്റേയും പാപപരിഹാര ബലിയുടെയും അനുരൂപണമാക്കിക്കൊണ്ട് കുര്‍ബാനക്രമം ജനാഭിമുഖമായിതന്നെ തുടരണമെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് അടക്കമുളള മെത്രാന്മാരോട് വീണ്ടും ആവശ്യപ്പെടുന്നത്. അതുപോലെതന്നെ പൗരസ്ത്യ-കാനാന്‍ നിയമത്തിന്റെ വശ്യതയില്‍ സകലവിധ തിന്മകള്‍ക്കും  കുറ്റകൃത്യങ്ങള്‍ക്കും  അടിമപ്പെട്ട്  ക്രിസ്തീയ  മാര്‍ഗ്ഗങ്ങളില്‍നിന്ന് വ്യതിചലിച്ച്
ദുഷ്ടത കൈമുതലാക്കി സാത്താന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മെത്രാന്മാരായ നിങ്ങള്‍ ആത്മശോധനചെയ്ത് പശ്ചാത്തപിച്ച് തെറ്റുകളും കുറ്റങ്ങളും കൈവെടിഞ്ഞ് ക്രിസ്തീയ മാര്‍ഗ്ഗത്തിലേക്ക് തന്നെ മടങ്ങിവരണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്. മറിച്ച് പ്രവര്‍ത്തിക്കുന്നപക്ഷം നിങ്ങള്‍ക്കെതിരെ നിയമപരമായ മേല്‍നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. അപ്രകാരം നിയമ നടപടികള്‍ക്ക് ഇടയാക്കുന്നപക്ഷം അതില്‍ വെച്ചുണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങള്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പും രൂപതാ മെത്രാന്മാരും ഉത്തരവാദികളായിരിക്കുമെന്ന വിവരംകൂടി ഈ നോട്ടീസ് വഴി തെര്യപ്പെടുത്തിക്കൊളളുന്നു.
കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനുവേണ്ടി

2021 ആഗസ്റ്റ് 1 നു
(എം.എല്‍.ജോര്‍ജ്ജ് മാളിയേയ്ക്കല്‍)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close