KERALAlocaltop news

കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാനിൽ പൊതു ഗതാഗതം കൂടി ഉൾപ്പെടുത്തും

 

കോഴിക്കോട്: നഗര വികസനത്തിനായി  തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിൽ പൊതു ഗതാഗതത്തെക്കൂടി ഉൾപ്പെടുത്തി വികസനം

ഏകോപിപ്പിക്കാനുള്ള ട്രാൻസിറ്റ് ഓറിയന്‍റഡ് ഡവലപ്മെന്‍റ് (ടി.ഒ.ഡി) പദ്ധതി കൂടി ഉൾപ്പെടുത്താൻ ഡെപ്യൂട്ടി മേയർ

സി.പി.മുസഫർ അഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ചെറുവണ്ണൂരിനും

പാവങ്ങാടിനു മിടയിലും മൂഴിക്കൽ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുമുള്ള റോഡിനിരു വശവും ടി.ഒ.ഡി പദ്ധതി

ഉൾപ്പെടുത്താവുന്നതാണെന്ന് പദ്ധതിയെപ്പറ്റി വിശദീകരിച്ച ഡെപ്യൂട്ടി ടൗൺ പ്ലാനർ പി.ഗിരീഷ് കുമാർ പറഞ്ഞു. മോണോ

റെയിൽ പദ്ധതിയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിൽ 500 കോടിയുടെ കേന്ദ്ര സഹായം ലഭ്യമാക്കുവാൻ തീരുമാനമായിട്ടുണ്ട്. സഹായം കിട്ടാൻ വിവിധ പരിഷ്ക്കരണങ്ങൾ

സംസ്ഥാനത്ത് നടപ്പിലാക്കണം. ഇതിൽ പ്രധാനപ്പെട്ടതാണ് ടി.ഒ.ഡി പദ്ധതി. അഞ്ച് ലക്ഷമോ അതിൽ അധികമോ

ജനസംഖ്യയുള്ള നഗരങ്ങളിൽ മാസ്റ്റർ പ്ലാൻ മുഖേന പദ്ധതി നടപ്പാക്കണമെന്നാണ് നിർദ്ദേശം. ഇതിന്‍റെയടിസ്ഥാനത്തിലാണ്

കൗൺസിൽ തീരുമാനം. അമൃത് പദ്ധതിയിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ പുതിയ നവീകരണം

നടത്തേണ്ട മേഖല കൂടി കണ്ടെത്താനാണ് കൗൺസിൽ തീരുമാനം. നഗരവാസികൾക്കുള്ള എല്ലാ സൗകര്യവും അധികം യാത്ര ചെയ്യാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ സ്ഥലത്ത് ഗതാഗത സൗകര്യമടക്കം ഒരുക്കിയെടുക്കുകയെന്നതാണ് ആശയം. സാധാരണ കെട്ടിട നിയമങ്ങളിൽ ഈ മേഖലകളിൽ ഇളവുകൾ വരും. പകരം നിരവധി സൗകര്യങ്ങൾ ഒന്നിച്ച് ഉപയോഗിക്കാനാവും. കെട്ടിടങ്ങൾക്ക് പരമാവധി നിലകൾ പണിയുക, അതേ സമയം കെട്ടിടങ്ങൾക്ക് മുന്നിലുള്ള പൊതു സ്ഥലം വേലി കെട്ടുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യാതെ സുന്ദരമായി പരിപാലിക്കുക, ബസ് സ്റ്റാന്‍റ് ട്രെയിൻ സ്റ്റേഷൻ, ഓട്ടോ ടാക്സി സ്റ്റാന്‍റ് തുടങ്ങിയവ ഒന്നിച്ച് ഒരിടത്ത് പ്രവർത്തിക്കുക, വാഹനങ്ങൾ പൊതുപാർക്കിങ് ഇടങ്ങളിൽ മാത്രം നിർത്തി കെട്ടിടങ്ങളിലേക്ക് നടന്ന് വരുന്ന സംവിധാന മൊരുക്കുക, എല്ലാ റോഡിലും വിപുലമായ നടപ്പാതയും സൈക്കിൾ പാതയും ഒരുക്കുക, അഞ്ച് ശതമാനം സ്ഥലം നിർബന്ധമായി സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് അനുവദിക്കുക, മാനസികോല്ലാസത്തിന് സൗകര്യങ്ങളടക്കം ചെടികളും എല്ലാ ആധുനിക സംവിധാനങ്ങളും കാര്യമായ ചെലവില്ലാതെ ആസൂത്രണം വഴി സ്ഥാപിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ നിഷ്ക്കർഷിക്കുന്നുണ്ട്. അതാത് സ്ഥലത്തെ കൗൺസിലർ കൂടി ഉൾപ്പെടുന്ന പ്രത്യേക കമ്മറ്റികൾക്കാവും പദ്ധതി മേഖലയിൽ നടപ്പാക്കുന്ന എല്ലാകാര്യങ്ങളുടെയും അധികാരം. ഇത്തരം കാര്യങ്ങൾ പ്രാഥമിക ആലോചനയിലുള്ളതാണെന്നും പദ്ധതി നടപ്പാക്കണമെന്ന് മാത്രമേ കൗൺസിൽ തീരുമാനിക്കുന്നുള്ളൂവെന്നും എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചർച്ചകൾക്ക് ശേഷമേ ഉണ്ടാവുള്ളുവെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, കെ.സി.ശോഭിത, നവ്യ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളജിൽ ഹൗസിങ് ബോർഡിന്‍റെ സ്ഥലം സർക്കാർ നിശ്ചയിക്കുന്ന വിലക്ക് ഏറ്റെടുക്കാനും കൗൺസിൽ അനുമതി നൽകി. ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്ക് വീട് പണിയാനാണ് സ്ഥലം വാങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close