localtop news

യുവകലാസാഹിതി പാട്ടുകാരെ  അനുമോദിച്ചു.

ഫറോക്ക്: യുവകലാസാഹിതി ഫറോക്ക് മേഖലാക്കമ്മിറ്റി  ബേപ്പൂർ നിയോജക മണ്ഡലത്തിലെ  പ്രമുഖരായ 10 ഗായകരെ
ആദരിച്ചു.യുവകലാസാഹിതി ഫറോക്ക് മേഖലാ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഓൺലൈനായി നടന്ന നാട്ടിലെ പാട്ടുകാർ എന്നു പേരിട്ട പരിപാടി ചലച്ചിത്ര  പിന്നണി ഗായകൻ  വി ടി മുരളി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷനായിരുന്നു. അഷറഫ് കുരുവട്ടൂർ, വി എം അജിത, ചേളന്നൂർ പ്രേമൻ, ഡോ. കെ ബാബുരാജൻ, വിജയകുമാർ പൂതേരി ,
ജയക്കിളി എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന  പാട്ടുത്സവത്തിൽ ആദരിക്കപ്പെട്ട  ഗായകരായ   തിലകൻ ഫറോക്ക്, മണ്ണൂർ പ്രകാശ്, കൃഷ്ണദാസ്
വല്ലാപ്പുന്നി,
കെ ടി ബീന, മുഹമ്മദാലി പാണ്ടികശാല, സുരേന്ദ്രൻ  ബേപ്പൂർ, ലീലാ രാമചന്ദ്രൻ, എം എസ് ദേവാംഗന, ബൈജു വീരഭദ്രൻ, കെ റിജേഷ് എന്നിവർ  ഗാനങ്ങൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close