KERALAlocalNationalWORLD

ദുബായിൽ ഒരു ടണ്ണിലേറെ ലഹരി മരുന്നുമായി പത്തംഗ സംഘം അറസ്റ്റിൽ 

ദുബൈ :      ദുബായിൽ ഒരു ടണ്ണിലേറെ ലഹരി മരുന്നുമായി പത്തംഗ സംഘം അറസ്റ്റിൽ കടത്താൻ ശ്രമിച്ച ഒരു ടണ്ണിലേറെ ലഹരിമരുന്നു തിങ്കളാഴ്ച ദുബായ് പോലീസ് പിടിച്ചെടുത്തു. ‘പാനൽസ്’ എന്ന പേരിലുള്ള ഓപ്പറേഷനിലൂടെ ആണ് ലഹരിമരുന്ന് പിടികൂടിയത്. സോളാർ പാനൽ ഷിപ്പ്മെന്റിൽ ഒളിപ്പിച്ച നിലയിൽ 68.6 ദശലക്ഷം ദിർഹത്തിന്റെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സൗത്ത് അമേരിക്കൻ രാജ്യത്ത് നിന്ന് യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പത്തുപേരെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി മരുന്ന് കടത്താൻ അന്താരാഷ്ട്ര ലഹരി കടത്ത് സംഘം പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ഷിപ്മാൻ കൈപ്പറ്റാൻ വന്ന ആദ്യ പ്രതിയെ നിരീക്ഷിച്ചാണ് മറ്റ് ഒമ്പത് പ്രതികളെയും പിടികൂടാനായത്. പിന്നീട് സംഘത്തെ തുടർന്ന് ദുബായ് പോലീസ് ഇവരെ തൊണ്ടിമുതൽ ഉൾപ്പെടെ പിടികൂടുകയായിരുന്നു. ആദ്യപ്രതി ഈ ഷിപ്പ്മെന്റ് ഒരു വെയർഹൗസിലേക്ക് മാറ്റി അവിടെനിന്ന് മറ്റൊരു രാജ്യത്തിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് ദുബായ് പോലീസ് ആന്റി നർക്കോട്ടിക്സ് ജനറൽ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് ഹാരിസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close