KERALAlocalTechnologytop news
കേരളത്തില്‍ അതി തീവ്ര മഴ : മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പിലൂടെ തത്സമയം
കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. സര്‍ക്കാര്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ജനങ്ങളുടെ വിരല്‍ തുമ്പില്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ എത്തിക്കാനുള്ള സംവിധാനവും ഒരുക്കി.
ജനങ്ങള്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, സര്‍ക്കാരിന്റെ സുപ്രധാന ദുരന്ത മുന്നറിയിപ്പുകള്‍, മത്സ്യ തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് എല്ലാം ഏീഗ ഉശൃലര േമൊബൈല്‍ ആപ്പിലൂടെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് (KSDMA) തല്‍ക്ഷണം അറിയിക്കും.
ഗൂഗിള്‍ പ്ലേ സ്‌റ്റോറിലോ ആപ്പിള്‍ ആപ്പ് സ്‌റ്റോറിലോ GoK Direct എന്ന് സെര്‍ച്ച് ചെയ്ത് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയാം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് : http://qkopy.xyz/gokdirect
കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ഝസീു്യ ( ക്യൂകോപ്പി ) എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് ഈ നൂതന ഡിജിറ്റല്‍ സംവിധാനം ഒരുക്കിയത്.
GoK Direct ആപ്പിലൂടെ കോവിഡ് 19 നെ സംബന്ധിച്ചുള്ള ആധികാരിക സന്ദേശങ്ങളും അറിയിപ്പുകളും തത്സമയം ലഭ്യമാക്കുന്നുണ്ട്.