KERALAlocaltop news

നടി പാർവതി തിരുവോത്ത് അന്വേഷിയിൽ

കോഴിക്കോട്:

പ്രശസ്ത സിനിമാ നടി പാർവതി തിരുവോത്ത് ഇന്നലെ കോഴിക്കോട് കോട്ടൂളിയിലുള്ള അന്വേഷി ഓഫിസ് സന്ദർശിച്ചു. അന്വേഷിയുടെ പ്രവർത്തനങ്ങൾക്കുള്ള അകമഴിഞ്ഞ പിന്തുണ അറിയിച്ചതോടൊപ്പം , വരുന്ന ഓഗസ്റ്റ് 12 ശനിയാഴ്ച്ച വൈകിട്ട് കോഴിക്കോട് ബീച്ച് റോഡിലുള്ള ഗുജറാത്തി ഹാളിൽ അന്വേഷിയുടെ ധനശേഖരണാർത്ഥം നടക്കാൻ പോകുന്ന ‘ഫീനിക്സ് 2023’ എന്ന മെഗാ ഷോയ്ക്കുള്ള ഐക്യദാർഢ്യവും അറിയിച്ചു. സന്തോഷപൂർവമായ ഏതാനും സമയം അന്വേഷി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിച്ചുകൊണ്ടാണ് പാർവതി തിരിച്ചുപോയത്. പ്രസിഡണ്ട്
കെ .അജിത , സെ​ക്രട്ടറി ​​​​​​​പി.ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷി കുടുംബം പാർവതിയെ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close