KERALAlocaltop news

മാനസികെ വൈകല്യമുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; മുങ്ങിയ പ്രതി സേലത്ത് പിടിയിൽ

കുന്ദമംഗലം: മാനസിക വൈകല്യമുള്ള യുവതിയെ ബസ്സിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത മുങ്ങിയ പ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്കുമാർ (38)നെ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.സുദർശനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു.
കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽ ത്താഴം വയൽ സ്റ്റോപ്പിന ടുത്ത് വെച്ച് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ യുവതിയെ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ്സ് ഷെഡിൽ നിർത്തിയിട്ട ബസ്സിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.തുടർന്ന് ഗോപിഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കകയും പിന്നീട് ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻറിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്.

ഡൽഹി സംഭവത്തിനുശേഷം നിരവധി സ്ത്രീശാക്തീ കരണ പ്രവർത്തനങ്ങളും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളും നടന്നുവര വെയാണ് മാനസികാസ്വാ സ്ഥ്യമുള്ള യുവതിയെ മൂന്നുപേർ ചേർന്ന് ഇരുട്ടിന്റെ മറവിൽ ബസ്സിലിട്ട് അതി ദാരുണമായി ബലാത്സംഗംചെയ്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കു കയും യുവതിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയ സംഭവത്തിൻ്റെ പ്രാരംഭ അന്വേഷണത്തിൽ ബസ്സുടമയേയും തൊഴിലാളികളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതികളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസിപി കെ.സുദർശൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തിൽ പ്രതികൾ പോലിസ് പിടിയിലാവുകയുമായിരുന്നു.

സംഭവം നടന്ന ശേഷം യുവതി സംഭവസ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്.പിന്നീട് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.തുടർന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.

ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ പോലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയും നാട്ടിൽ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തന്നെ മടങ്ങാനും തീരുമാനിച്ച വിവരം മനസ്സിലാക്കിയ പോലീസ് സേലം ഭാഗത്തേക്ക് ട്രയിൻ കയറുകയും ഇയാൾ വരുന്ന ട്രയിൻ മനസ്സിലാക്കി അതിൽ കയറി തിരഞ്ഞ് കണ്ടു പിടിച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.ഇയാൾ 2003 ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.

എ സി പി കെ.സുദർശൻ
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,സിവിൽ പോലീസ് ഓഫീസർ എ.കെ അർജ്ജുൻ, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close