localtop news

കൊയിലാണ്ടി നഗരസഭ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ സംവരണ വാര്‍ഡുകളില്‍  നറുക്കെടുപ്പ് പൂര്‍ത്തിയായി.

വാര്‍ഡ് 32 നടേലക്കണ്ടി,വാര്‍ഡ് 12 പുത്തലത്ത്കുന്ന് (എസ്. സി. വനിത), വാര്‍ഡ് 44 കണിയാംകുന്ന് (എസ്.സി. ജനറല്‍) എന്നിങ്ങനെയാണ് നറുക്ക് വീണത്.

ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ബുധനാഴച കാലത്ത് 11 മണിക്കാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നറുക്കെടുപ്പ് നടന്നത്.

നിലവില്‍ നഗരസഭയില്‍ മൂന്ന് വാര്‍ഡുകളാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ട് എസ്. സി. വനിത വാര്‍ഡുകളും ഒരു എസ്.സി. ജനറലുമാണ് ഉള്ളത്. താലൂക്കിലെ മറ്റ് തദ്ദേശ സ്ഥപനങ്ങളിലും ഇന്ന് നറുക്കെടുപ്പ് നടക്കും.

വാര്‍ഡ് 12, റെയില്‍വെ സ്റ്റേഷന് കിഴക്ക് ഭാഗം പന്തലായനി, ഗേള്‍സ് സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശവും, 32 കൊയിലാണ്ടി ടൗണ്‍ ദോശീയപാതക്ക് കിഴക്ക് വശമുള്ള ഭാഗവും, 44 കൊല്ലം മന്ദമംഗലം ഭാഗവുമാണ്.

നറുക്കെടുപ്പ്പൂര്‍ത്തിയാകുന്നതോടു കൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിക്കും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close