KERALAlocaltop news

സ്കൗട്ട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

കോഴിക്കോട്: ആൾ ഇൻഡ്യ ബോയ്സ് സ്കൗട്ട് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി രൂപീകരിച്ചു.കോഴിക്കോട് കണ്ണഞ്ചേരിയിൽ വെച്ച് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജു കക്കയത്തെ ജില്ലാകമ്മീഷ്ണറായും നൗഷീർ അലിയെ ഓർഗ്ഗനൈസിംഗ് കമ്മീഷ്‌ണറായുംതിരഞ്ഞെടുത്തു. അസി. കമ്മീഷ്ണർ വി കെ സി അബു, അസി.ഓർഗ്ഗനൈസിംഗ് കമീഷ്‌ണർ മുസ്തഫ കല്ലായി, ട്രെയിനിംഗ് കമ്മീഷ്ണർ മിർഷാദ് പി പി എന്നിവരെയും തിരഞ്ഞെടുത്തു. യോഗം ലക്ഷദ്വീപ്   പ്രതിനിധി .അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ സ്കൗട്ട് സംസ്ഥാന ഓർഗ്ഗനൈസിംഗ്കമ്മീഷ്ണർ ബിപിഎ ബഷീർ അധ്യക്ഷനായി. ബിജു കക്കയം, സലീംമാസ്റ്റർ, അഡ്വ:മുസ്‌തഫ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ ഫിറോസ്   സ്വാഗതവും ശംസീർ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close