കൊയിലാണ്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മന്ത്രിമാരെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന വേദിക്കു സമീപം ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായ് എത്തിയത്.
കേന്ദ്ര മന്ത്രി വി.മുരളീധരനെയും, സഞ്ജീവ് ബല്യയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയും, ചടങ്ങ് ഒരു പാര്‍ട്ടി പരിപാടിയാക്കി മാറ്റുകയും ചെയ്തെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മുഖ്യഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴാണ് വേദിയിലേക്ക് കരിങ്കൊടി കാണിച്ചത്.
ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ്, ജില്ല ട്രഷറര്‍ വി.കെ ജയന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന് മുത്താമ്പി, കെ.വി സുരേഷ്, രജനീഷ് ബാബു, അഡ്വ. വി.സത്യന്, അബിന്‍ അശോകന്,അതുല്‍,ഷംജിത് എന്നിവര്‍ നേതൃത്വം നല്കി