കോഴിക്കോട്: ജില്ലയില്‍ കോവിഡ്19 വ്യാപനം രൂക്ഷമാണ്. ആശങ്കാജനകമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. രോഗികളുടെ എണ്ണം ആയിരം കടന്നിട്ടും വേണ്ടത്ര ജാഗ്രത ആളുകള്‍ പാലിക്കുന്നില്ല. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തെയും യോഗം നിശിതമായി വിമര്‍ശിച്ചു.
ഫോട്ടോ അയക്കൂ, റിപ്പോര്‍ട്ട് ചെയ്യു….
കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളില്‍ മെഡിക്കല്‍/ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ അല്ലാത്ത മറ്റു വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ തീയ്യതി സഹിതമുള്ള ഫോട്ടോഗ്രാഫ് സഹിതം കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ പരാതി സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.
നിയമ ലംഘനം വ്യക്തമായാല്‍
അത്തരം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി ഉടനടി റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ജില്ലാ ഭരണകൂടം ഇത്തരം നിയമ ലംഘനങ്ങള്‍ അതീവ ഗുരുതരമായാണ് കാണുന്നത്.
കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ഏവര്‍ക്കും ലഭ്യമാണ്. ഇതോടൊപ്പം കണ്ടയന്മന്റ് സോണിന്റെ അതിര്‍ത്തി വ്യക്തമാക്കുന്ന മേപ്പും ജാഗ്രത പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ അറിയിച്ചു.