localtop news

പാക്കവയലിലെ കൃഷിനാശം; ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു

കോഴിക്കോട്: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി പാക്കവയലിൽ മഴയെത്തുടർന്നുണ്ടായ കൃഷിനാശം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു തുടങ്ങിയവർ സന്ദർശിച്ചു. 25 ഏക്കർ നെല്ല്, 25 ഏക്കർ പച്ചക്കറി കൃഷി എന്നിവയാണ് വെള്ളം കയറി നശിച്ചത്. മന്ത്രിയും കലക്ടറും കൃഷിക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. വരും വർഷങ്ങളിൽ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പദ്ധതി ഉണ്ടാക്കി സമർപ്പിക്കാനും നിർദേശമുണ്ട്.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി പ്രമീള, വൈസ് പ്രസിഡണ്ട് കെ. കെ ശിവദാസൻ, കൃഷി ഓഫീസർ ദീപ തുടങ്ങിയവർ ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close