localtop news

മദ്യഷാപ്പുകളും ബാറുകളും ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി നേതാക്കള്‍ സംസ്ഥാന തലത്തില്‍ ഉപവാസം നടത്തി.

കൊയിലാണ്ടി : മുചുകുന്നില്‍ പ്രവർത്തിക്കുന്ന മദ്യഷാപ്പുകളും ബാറുകളും ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതി നേതാക്കള്‍ സംസ്ഥാന തലത്തില്‍ ഉപവാസം നടത്തി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമിതി പ്രസിഡണ്ട് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് അധ്യക്ഷനായി. കൊയിലാണ്ടി താലൂക്കില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഇയ്യച്ചേരി പദ്മിനി, വി.കെ. ദാമോദരന്‍ എന്നിവരാണ് വീടുകളില്‍ ഉപവസിച്ചത്. ഇയ്യച്ചേരിയുടെ സത്യാഗ്രഹം തിക്കോടി പഞ്ചായത്ത് മെമ്പര്‍ സി. ഹനീഫ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി കൊയിലാണ്ടി ഏരിയ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു. ഷക്കീര്‍ എ.എം സി. നേതൃത്വം നല്‍കി പഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി വ്രതാന്ത്യ ജലം നല്‍കി. മേലടി ബ്ലോക്ക് മെമ്പര്‍ ശില്പാ ലിനീഷ് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close