KERALAlocaltop news

വീട്ടമ്മയെ പീഡിപ്പിച്ച് പണം കവര്‍ന്ന് യുഎഇയിലേക്ക് കടന്ന പ്രതി ദുബൈയിൽ പിടിയിൽ

ദുബൈ: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പൊലീസാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഡൽഹിയിൽ എത്തിച്ച മുസഫറലിയെ ഹൊസ്ദൂർഗ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള ഇന്റർനാഷനൽ ഇൻവെസ്റ്റിഗേഷൻ കോഡിനേഷൻ ടീമാണ് പ്രതിക്കെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close