KERALAlocaltop news

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു        

കോടഞ്ചേരി:ഒൻപതാം വാർഡിലെ പൊട്ടൻകോട് വടക്കേടത്ത് കുഞ്ഞിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് എംപാനൽഡ് ഷൂട്ടർ വിൽ‌സൺ എടക്കര യാണ് കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ചത്. കുട്ടിയച്ചൻ ഇടമുളയിൽ, ഷാജി വടക്കേടം എന്നിവരുടെ സഹായത്തോടെയാണ് കാട്ടുപന്നിയെ വെടിവെച്ചത്.
ഏകദേശം മൂന്ന് വയസ്സ് പ്രായവും ഒന്നര ക്വിന്റൽ  തൂക്കവും ഉള്ള പന്നിയേയാണ് കൊന്നത്. തുടർനടപടികൾക്കായി  വനം വകുപ്പിന് ജഡം കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close