കോഴിക്കോട്: ഭിന്നശേഷിക്കാരനായ കുട്ടിയെ ഭീഷണിപ്പെടുത്തി ഫോണ്‍ കവര്‍ന്ന പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് കോയവളപ്പ് സ്വദേശിയായ മുഹമ്മദ് ഷെഹീറിനാണ് (23 വയസ്സ്) പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. വൈകീട്ട് ഹെഡ് പോസ്‌റ്റോഫീസ് ഏ ജി റോഡ് ഇടവഴിയിലൂടെ പോവുകയായിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രേലോഭിപ്പിച്ച് റെയില്‍വെ ട്രാക്കിനടുത്തേക്കിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടി കൊണ്ടു പോയി കഴുത്തിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ പിടിച്ച് പറിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. നഷ്ടപ്പെട്ട ഫോണ്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. ആര്‍ഭാട ജീവിതത്തിനും, ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പ്രതി മറ്റൊരാളുമൊത്ത് കുറ്റകൃത്യം ചെയ്തത്. കോഴിക്കോടും, ആലപ്പുഴയിലുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി ഷെഹീര്‍. കൂട്ടു പ്രതിയായ മുജീബ് എന്നാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ എസ് ഐ ബിജിത്ത്.കെ ടി, എസ്സിപിഒ മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, സിപിഒ അനൂജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.