KERALAlocaltop news

ടിക്ടോക് പ്രണയം; യുവതിയെ പീഡിപ്പിച്ചു: ലക്ഷങ്ങൾ തട്ടിയ ചേവായൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ടിക്‌ടോക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ്
അറസ്റ്റിൽ. ചെലവൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ വിജീഷിനെയാണ് (31) കസബ ഇൻസ്പെക്ടർ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. 2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇത്് പിന്നീട് പ്രണയത്തിലേക്ക് മാറി. തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. മാത്രമല്ല യുവതിയുടെ പക്കൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 13,73,000 രൂപ ഇയാൾ കൈക്കലാക്കിയതായും പരാതിയുണ്ട്.
യുവതി പൂജപ്പുര സ്‌റ്റേഷനില്‍ നൽകിയ പരാതി യുവാവ് കോഴിക്കോട്ടുകാരനായതിനാൽ കസബ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close