localtop news

കോര്‍പറേഷന്‍ ഓഫീസില്‍ കോവിഡ്; സെക്രട്ടറിയടക്കം 20 ശതമാനം പേര്‍ നിരീക്ഷണത്തില്‍

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും നഗരസഭാ ഓഫീസില്‍ എത്തരുതെന്ന് സെക്രട്ടറി അറിയിച്ചു

കോഴിക്കോട്: നഗരസഭാ ഓഫീസിലെ സൂപ്രണ്ട്, സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരടക്കം മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സെക്രട്ടറി ബിനു ഫ്രാന്‍സിസ് അടക്കം 20 ശതമാനത്തോളം ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ജില്ലയില്‍ 144 നിലവിലുള്ളതിനാലും, 20 ശതമാനം ജീവനക്കാര്‍ നിരീക്ഷണത്തിലായതിനാലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും നഗരസഭാ ഓഫീസില്‍ എത്തരുതെന്ന് സെക്രട്ടറി അറിയിച്ചു. ഓഫീസിന്റെ പ്രവേശന കവാടത്തില്‍ തിരക്കുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close