കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡണ്ടും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ ആലപ്രത്ത് അശോകൻ (55) അന്തരിച്ചു.ഹ്യദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എയിഡ്സ് കൺട്രോൾ സൊസൈറ്റിയടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഘാടകനായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പരസ്യ നിർമ്മാണം പ്രചരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഭാര്യ: ബിന്ദു, മക്കൾ: അഭിനന്ദ, അഭിറാം സഹോദരങ്ങൾ :ആലപ്രത്ത് വിജയൻ ,ആലപ്രത്ത് രാജീവ്, ജസിത, സജിത അഛൻ പരേതനായ ശങ്കു, അമ്മ ഇന്ദിര, സംസ്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു.