KERALAtop news

രാജ്യത്ത് വീണ്ടും ഗ്ലൈഡര്‍ അപകടം, കൊച്ചിയില്‍ ഇന്ന് രണ്ട് പേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ്ട് രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാര്‍, രാജീവ്ഝാ എന്നിവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇന്ന് രാവിലെ ആറരയോടെ ബി ഒ ടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറിയ വിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ സാധിക്കുക.
കഴിഞ്ഞ ദിവസം കര്‍വാളില്‍ ഗ്ലൈഡര്‍ അറബിക്കടലില്‍ വീണ് നേവി ക്യാപ്റ്റന്‍ മരിച്ചിരുന്നു. ഗ്ലൈഡറിനൊപ്പം കടലിലേക്ക് താഴ്ന്നു പോയതായിരുന്നു മരണകാരണം. കൂടെയുള്ള ആള്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.
രാജ്യത്ത് ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ഗ്ലൈഡര്‍ അപകടകമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close